യുവ നടനെതിരെയുള്ള ആരോപണത്തിൽ കേസുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലെന്ന് നടി സോണിയ മൽഹാർ. ആരോപണത്തിന്റെ പശ്ചാത്തലത്തിൽ സോണിയ മൽഹാറിനെ എസ് പി പൂങ്കഴലി വിളിച്ചു സംസാരിച്ചിരുന്നു. എന്നാൽ കേസുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലെന്ന് അവർ അറിയിക്കുകയായിരുന്നു. 2013 ല്‍ അന്നത്തെ സൂപ്പര്‍സ്റ്റാര്‍ തന്നെ കടന്നുപിടിച്ചെന്നായിരുന്നു നടി സോണിയ മല്‍ഹാറിന്റെ ആരോപണം.
ജൂനിയർ ആർട്ടിസ്റ്റായി ലൊക്കേഷനില്‍ എത്തിയപ്പോഴായിരുന്നു ദുരനുഭവമെന്ന് സോണിയ മല്‍ഹാര്‍ പറയുന്നു. പിന്നിൽ നിന്നും അപ്രതീക്ഷിതമായി കടന്നുപിടിക്കുകയായിരുന്നു. പിന്നീട് മാപ്പ് പറഞ്ഞ് നടന് തലയൂരിയെന്ന് സോണിയ മല്‍ഹാര്‍ ആരോപിച്ചിരുന്നു . നോ പറഞ്ഞത് കൊണ്ട് മാത്രം നിരവധി അവസരങ്ങള്‍ നഷ്ടമായെന്നും സിനിമയിൽ മദ്യവും മയക്കുമരുന്നുമുണ്ടെന്നും സോണിയ മല്‍ഹാര്‍ പറഞ്ഞു .
ബ്ലെസിയുടെ സിനിമയിൽ അവസരം തരാമെന്ന് പറഞ്ഞ് ഒരു സംഘം കളബിപ്പിച്ചെന്നും സോണിയ മൽഹാർ ആരോപിച്ചു. 2019 ബ്ലെസിയുടെ സിനിമയിൽ അവസരം തരാമെന്ന് പറഞ്ഞ് ശസ്ത്രക്രിയ ചെയ്യിപ്പിച്ചു എന്നാണ് സോണിയ മൽഹാർ ആരോപിക്കുന്നത്. വണ്ണം കുറയ്ക്കാൻ ശസ്ത്രക്രിയ ചെയ്ത ശേഷമാണ് തട്ടിപ്പ് മനസിലായതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
2013 ല്‍ അന്നത്തെ സൂപ്പര്‍സ്റ്റാര്‍ അന്നത്തെ സൂപ്പർ സ്റ്റാർ എന്ന പരാമർശം നടൻ ജയസൂര്യ അടക്കമുള്ള നടന്മാരെ ആരോപണത്തിന്റെ മുൾമുനയിൽ നിർത്തുന്നുണ്ട് .എന്നാൽ താൻ ആരോപണം ഉന്നയിച്ച നടൻ ജയസൂര്യ അല്ലെന്ന് സോണിയ മൽഹാർ നേരത്തെ വെളിപ്പെടുത്തുകയുണ്ടായി .ഒരു നടനെയും സംശയത്തിന്റെ മുൾമുനയിൽ നിർത്താൻ ആഗ്രഹിക്കുന്നില്ലെന്നും അനേഷണം നടക്കുന്ന ഘട്ടത്തിൽ പ്രസ്തുത നടന്റെ പേര് വെളിപ്പെടുത്തുമെന്നും സോണിയ മൽഹാർ പറഞ്ഞിരുന്നു .
Recent Comments