തെലങ്കാനയിലെ മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകളും ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് സുപ്രീം കോടതി ഇന്ന് (ആഗസ്റ്റ് 27) ജാമ്യം അനുവദിച്ചു. ഡല്‍ഹി എക്സൈസ് നയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍, അഴിമതി കേസുകള്‍ എന്നിവയിലാണ് ജാമ്യം.
അഞ്ച് മാസത്തോളമായി കവിത കസ്റ്റഡിയിലാണെന്നും ഈ കേസുകളില്‍ അവര്‍ക്കെതിരെ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനും (സിബിഐ) എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) നടത്തിയ അന്വേഷണം പൂര്‍ത്തിയായെന്നും ജസ്റ്റിസുമാരായ ബി ആര് ഗവായ്, കെ.വി. വിശ്വനാഥന് എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.
അഴിമതി ആരോപണങ്ങള്‍ സിബിഐ അന്വേഷിക്കുമ്പോള്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് ഇഡിയും അന്വേഷിക്കുകയാണ്. ഡല്‍ഹി എക്സൈസ് നയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ഇപ്പോഴും തിഹാര്‍ ജയിലിലാണ്.
Recent Comments