സംവിധായകന് രഞ്ജിത് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന ആരോപണവുമായി കോഴിക്കോട് സ്വദേശിയായ യുവാവ് രംഗത്ത് എത്തിയിരിക്കുകയത്ത്. 2012ല്‍ നടന്ന സംഭവത്തില്‍ യുവാവ് പരാതി നല്കി. സിനിമയില്‍ അവസരം ചോദിച്ച് ചെന്നപ്പോള്‍ ബംഗളൂരുവില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. താന്‍ റൂമില്‍ എത്തിയപ്പോള്‍ രഞ്ജിത്ത് ഒരു നടിയുമായി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു എന്നും തന്റെ ഫോട്ടോ എടുത്തിട്ട് ആര്‍ക്കാണ് അയക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ നടി രേവതിക്കാണ്, രേവതിക്ക് നിന്നെ ഇഷ്ടമായി എന്ന് പറഞ്ഞെന്നും യുവാവ് പറയുന്നു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനു പിന്നാലെ ഉയര്‍ന്ന ആരോപണങ്ങളില്‍ അന്വേഷണം നടത്താന്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിനാണ് രഞ്ജിത്ത് മദ്യം കുടിപ്പിച്ച് തന്നെ പീഡനത്തിന് ഇരയാക്കിയെന്നു കാണിച്ച് യുവാവ് പരാതി നല്‍കിയത്. അവസരം തേടിയാണ് താന്‍ ഹോട്ടല്‍ റൂമിലെത്തിയത്. അവിടെ വച്ച് ടിഷ്യൂ പേപ്പറില്‍ തനിക്ക് ഫോണ്‍ നമ്പര്‍ കുറിച്ചു തന്നു.
ബെംഗളൂരു താജ് ഹോട്ടലില്‍ രണ്ട് ദിവസത്തിന് ശേഷം എത്താന്‍ ആണ് ആവശ്യപ്പെട്ടത്. രാത്രി 10 മണിയോടെ താന്‍ ഹോട്ടലില്‍ എത്തി. പുറകുവശത്തെ ഗേറ്റ് വഴി റൂമിലേക്ക് എത്താന്‍ സംവിധായകന് നിര്‍ദ്ദേശിച്ചത് അനുസരിച്ച് മുറിയില്‍ എത്തി. അവിടെ എത്തിയ തന്നെ നിര്‍ബന്ധിച്ചു മദ്യം കുടിപ്പിച്ചു. പിന്നീട് വിവസ്ത്രനാക്കിയെന്നും പീഡിപ്പിച്ചുവെന്നും യുവാവ് പറഞ്ഞു. WCC യുടെ സ്ഥാപകനേതാക്കളിലൊരാളാണ് നടി രേവതി. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ആരോപണങ്ങള്‍ക്ക് പിന്തുണ നല്കിയ WCC യെ വെട്ടിലാക്കുന്നതാണ് യുവാവിന്റെ പ്രസ്താവന.
Recent Comments