മലയാള സിനിമയിലെ മുത്തശ്ശനെന്ന് അറിയപ്പെടുന്ന ഉണ്ണികൃഷ്ണന് നമ്പൂതിരിക്ക് വിട. കോവിഡിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം, കോവിഡ് നെഗറ്റീവ് ആയതിനെത്തുടര്‍ന്ന് ആശുപത്രിയില്‍നിന്ന് വീട്ടിലേയ്ക്ക് മാറുകയും ചെയ്തിരുന്നു. ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം വീണ്ടും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
1996 ല്‍ ജയരാജ് സംവിധാനം ചെയ്ത ദേശാടനത്തിലൂടെയാണ് ഉണ്ണികൃഷ്ണന് നമ്പൂതിരി മലയാളസിനിമയിലേയ്ക്ക് കടന്നുവന്നത്. കല്യാണരാമന്, മായാമോഹിനി, ലൗഡ് സ്പീക്കര്‍, ഫോട്ടോഗ്രാഫര്‍, പോക്കിരി രാജ എന്നിവ മികച്ച ചിത്രങ്ങളായിരുന്നു. മലയാളത്തില്‍ മാത്രമല്ല തമിഴകത്തും ഉണ്ണികൃഷ്ണന് നമ്പൂതിരി അഭിനയമികവ് തെളിയിച്ചിട്ടുണ്ട്.
കമലഹാസനോടൊപ്പം പമ്മല്‍ കെ സമ്പന്തിലും രജനികാന്തിനോടൊപ്പം മണിച്ചിത്രത്താഴിന്റെ റീമേക്കായ ചന്ദ്രമുഖിയിലും അജിത്തിനൊപ്പം കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ എന്ന ചിത്രത്തിലും അദ്ദേഹം അഭിനയിച്ചിരുന്നു.
ഉണ്ണികൃഷ്ണന് നമ്പൂതിരിയുടെ വേര്‍പാടില്‍ മലയാള കലാ സാഹിത്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.
Recent Comments