സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ അതിവേഗം നീതി ലഭിക്കുമെന്നും ജനസംഖ്യയുടെ പകുതി പേര്‍ക്കും അവരുടെ സുരക്ഷിതത്വത്തെക്കുറിച്ച് കൂടുതല്‍ ഉറപ്പ് ലഭിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ഉള്‍പ്പടെയുള്ള കേസുകളില്‍ വേഗത്തിലുള്ള നീതിയുടെ ആവശ്യകതയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് (ആഗസ്റ്റ് 31) അടിവരയിട്ടു പറഞ്ഞു, ഇത് അവരുടെ സുരക്ഷിതത്വത്തിന് കൂടുതല്‍ ഉറപ്പ് നല്‍കും. കൊല്‍ക്കത്തയിലെ ആര്‍ജി കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 31കാരിയായ യുവ വനിതാ ഡോക്ടറെ കൊലപ്പെടുത്തി ബലാത്സംഗം ചെയ്ത സംഭവത്തിലും താനെയില്‍ രണ്ട് കിന്റര്ഗാര്ട്ടന് പെണ്‍കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമത്തിലും ഭാരതം രോഷത്തിന് സാക്ഷ്യം വഹിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ഈ പരാമര്‍ശം.
ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ സാന്നിധ്യത്തില്‍ ഇന്ന് ജില്ലാ ജുഡീഷ്യറിയുടെ ദേശീയ സമ്മേളനത്തിന്റെ ഉദ്ഘാടന സെഷനില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ നിരവധി കര്‍ശന നിയമങ്ങളുണ്ടെന്നും അതിവേഗ നീതി ഉറപ്പാക്കാന്‍ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥകള്ക്കിടയില് മികച്ച ഏകോപനം ഉറപ്പാക്കേണ്ടതുണ്ടെന്നും മോദി ചൂണ്ടിക്കാട്ടി.
സ്വാതന്ത്ര്യത്തിന്റെ അമൃതകാലത്തില്‍, 140 കോടി ജനങ്ങള്‍ക്ക് ഒരു സ്വപ്നം മാത്രമേയുള്ളൂ- വികസിത ഇന്ത്യ, പുതിയ ഇന്ത്യ. പുതിയ ഇന്ത്യ, അതായത്- ചിന്തയിലും നിശ്ചയദാര്‍ഢ്യത്തിലും ഒരു ആധുനിക ഇന്ത്യ. നമ്മുടെ ജുഡീഷ്യറി ഈ കാഴ്ചപ്പാടിന്റെ ശക്തമായ സ്തംഭമാണ്. നീതിയിലെ കാലതാമസം ഇല്ലാതാക്കാന്‍ കാര്യമായ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ ദശകത്തില്‍, നീതിയിലെ കാലതാമസം ഇല്ലാതാക്കാന്‍ വിവിധ തലങ്ങളില്‍ കാര്യമായ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍, ജുഡീഷ്യല്‍ അടിസ്ഥാന സൗകര്യ വികസനത്തിനായി രാജ്യം ഏകദേശം 8,000 കോടി രൂപ ചെലവഴിച്ചു. രസകരമെന്നു പറയട്ടെ, 75% കഴിഞ്ഞ 25 വര്‍ഷത്തിനിടെ ജുഡീഷ്യല്‍ ഇന്‍ഫ്രാസ്ട്രക്ച റിനായി ചെലവഴിച്ച ആകെ തുക കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ മാത്രം ചെലവഴിച്ചു എന്ന പ്രധാനമന്ത്രി പറഞ്ഞു.
ജുഡീഷ്യറിയെ ഭരണഘടനയുടെ സംരക്ഷകനായാണ് കണക്കാക്കുന്നതെന്നും സുപ്രീം കോടതിയും ജുഡീഷ്യറിയും ഉത്തരവാദിത്തം നിറവേറ്റുന്നുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇന്ത്യയിലെ ജനങ്ങള്‍ സുപ്രീം കോടതിയിലോ ജുഡീഷ്യറിയിലോ ഒരിക്കലും അവിശ്വാസം പ്രകടിപ്പിച്ചിട്ടില്ല അടിയന്തരാവസ്ഥയെ ‘ഇരുണ്ട’ കാലഘട്ടമെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, മൗലികാവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ജുഡീഷ്യറി ഒരു പ്രധാന പങ്ക് വഹിച്ചുവെന്ന് പ്രധാനമന്തി നരേന്ദ്രമോദി പറഞ്ഞു.
Recent Comments