ബ്രിട്ടീഷ് കാലഘട്ടം മുതൽ നിലവിലുണ്ടായിരുന്ന കീഴ്വഴക്കമാണ് കഴിഞ്ഞ ദിവസം അസം അസംബ്ലി അവസാനിപ്പിച്ചത്. സഭാ സമ്മേളനങ്ങൾ കൈകാര്യം ചെയ്യുന്ന നടപടിക്രമങ്ങളുടെയും പെരുമാറ്റച്ചട്ടങ്ങളുടെയും ചട്ടമായ 11 നിയമസഭ ഭേദഗതി ചെയ്താണ് ഈ കീഴ്വഴക്കം അസം നിയമസഭ അവസാനിപ്പിച്ചത്. ഭേദഗതി ചെയ്ത ചട്ടം അനുസരിച്ച്, വെള്ളിയും ശനിയും അടക്കം എല്ലാ പ്രവൃത്തിദിവസങ്ങളിലും രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 2 വരെ സിറ്റിംഗ് നടക്കും. നേരത്തെ വെള്ളിയാഴ്ച, നിയമ സഭ രാവിലെ 9:30 മുതൽ 11:30 വരെയും ഉച്ചകഴിഞ്ഞ് 3 മുതൽ 5 വരെയും ചേരും അതിനിടയിൽ രണ്ട് മണിക്കൂർ നമസ്കാരത്തിന് വേണ്ടി ഇടവേള അനുവദിച്ചിരുന്നു. വെള്ളിയാഴ്ചകളിലെ ഇടവേള നമാസ് അർപ്പിക്കാനാണെന്ന് സഭാ നിയമങ്ങളിൽ വ്യക്തമാക്കിയിട്ടില്ലെങ്കിലും, മുസ്ലീം നിയമസഭാംഗങ്ങൾ പ്രാർത്ഥന നടത്താൻ പതിറ്റാണ്ടുകളായി ഇത് ഉപയോഗിച്ചിരുന്നു.
ഭരണഘടനയുടെ മതേതര സ്വഭാവം കണക്കിലെടുത്ത് മറ്റേതൊരു ദിവസത്തേയും പോലെ വെള്ളിയാഴ്ചകളിലും സഭാനടപടികൾ നടത്തണമെന്ന് സ്പീക്കർ ബിശ്വജിത് ദൈമരി പറഞ്ഞു. അതനുസരിച്ച്, സഭയുടെ റൂൾസ് കമ്മിറ്റിക്ക് മുമ്പാകെ ഒരു നിർദ്ദേശം സമർപ്പിച്ചു, അതിൽ കമ്മിറ്റി ഏകകണ്ഠമായി റൂൾ ഉപേക്ഷിക്കാൻ സമ്മതിക്കുകയും നിലവിലുള്ള ചട്ടം ഭേദഗതി ചെയ്യാനുള്ള പ്രമേയം അംഗീകരിക്കുകയും മറ്റേതൊരു ദിവസത്തേയും പോലെ വെള്ളിയാഴ്ചകളിലും നടപടിക്രമങ്ങൾ നടത്താൻ അനുവദിക്കുകയും ചെയ്തു. വെള്ളിയാഴ്ച നടക്കുന്ന നിയമസഭയുടെ ശരത്കാല സമ്മേളനത്തിൻ്റെ അവസാന ദിവസമായതിനാൽ, ശൈത്യകാലത്ത് അടുത്ത സമ്മേളനം മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും.
അസം അസംബ്ലി ഉൽപ്പാദനക്ഷമതയ്ക്ക് മുൻഗണന നൽകി രണ്ട് മണിക്കൂർ ‘ജുമ്മ’ (വെള്ളിയാഴ്ച) ഇടവേള ഒഴിവാക്കി കൊളോണിയൽ പാരമ്പര്യത്തിന്റെ മറ്റൊരു അവശിഷ്ടം ഒഴിവാക്കിഎന്നാണ് അസം മുഖ്യമന്ത്രി പറഞ്ഞത്..”1937-ൽ മുസ്ലീം ലീഗിൻ്റെ സയ്യിദ് സാദുള്ളയാണ് ഈ സമ്പ്രദായം കൊണ്ടുവന്നത്. ഈ ചരിത്രപരമായ തീരുമാനത്തിന് ബഹുമാനപ്പെട്ട സ്പീക്കർ ബിശ്വജിത് ഡയമറിയോടും ഞങ്ങളുടെ നിയമസഭാംഗങ്ങളോടും മുഖ്യമന്ത്രി നന്ദി പറയുകയും ചെയ്തു
ആൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടിലെ (എഐയുഡിഎഫ്) ഒരു മുസ്ലീം എംഎൽഎ പറഞ്ഞത്, നിരവധി പതിറ്റാണ്ടുകളായി വെള്ളിയാഴ്ചകളിലെ നമസ്ക്കാരം നിലവിലുണ്ടെന്നും ഇത് മാറ്റേണ്ട ആവശ്യം ഇല്ലായിരുന്നു. നിലവിലുണ്ടായിരുന്ന ഒരു പാരമ്പര്യം മാറ്റേണ്ടതിൻ്റെ ആവശ്യകത എന്തായിരുന്നു? ഹിമന്ത ബിശ്വ ശർമ്മയുടെ കീഴിലുള്ള അസമിലെ ബി.ജെ.പി (ഭാരതീയ ജനതാ പാർട്ടി) നേതൃത്വത്തിലുള്ള സർക്കാർ 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പ് മനസ്സിൽ വെച്ചുകൊണ്ട് മുസ്ലീം സമുദായത്തെ ലക്ഷ്യമിടുന്നു,” എന്ന് മുസ്ലീം എംഎൽഎ പ്രതികരിച്ചു.
Recent Comments