ആഭ്യന്തര ആരോപണങ്ങള്‍ അനേഷിക്കാന്‍ പ്രത്യേക അനേഷണ സംഘം രൂപീകരിച്ചു. എഡിജിപി എം.ആര്. അജിത് കുമാറിനെതിരെയും ചില പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും ഭരണ കഷി എംഎല്‍എ യുടെ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ഉന്നതതലസംഘം രൂപീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദ്ദേശം നല്കി. അജിത് കുമാറിനെ സര്‍വീസില്‍ നിന്നും മാറ്റിനിര്‍ത്തിയല്ല അനേഷണം നടക്കുക. അതേസമയം പത്തനംതിട്ട എസ് പിയെ സസ്പെന്റ് ചെയ്യാന്‍ സാധ്യതയുണ്ട്.
അജിത്കുമാറിനെതിരായ കേസ് ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥന് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി കോട്ടയത്ത് പറഞ്ഞിരുന്നു. കോട്ടയത്ത് കേരള പോലീസ് അസോസിയേഷന് സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിനിടെയാണ് മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്.
ഷെയ്ക് ദര്‍വേഷ് സാഹിബ് ഡിജിപി; ജി. സ്പര്‍ജന്‍ കുമാര്‍ (ഐജിപി, സൗത്ത് സോണ്‍ & സിപി, തിരുവനന്തപുരം സിറ്റി), തോംസണ്‍ ജോസ് (ഡിഐജി, തൃശൂര്‍ റേഞ്ച്), എസ്. മധുസൂദനന് (എസ്പി, ക്രൈംബ്രാഞ്ച്, തിരുവനന്തപുരം), എ ഷാനവാസ് (എസ്പി, എസ്എസ്ബി ഇന്റലിജന്‍സ്, തിരുവനന്തപുരം) എന്നിവരടങ്ങുന്ന സംഘമാണ് അനേഷിക്കുക.
Recent Comments