മലയാള സിനിമയെ പിടിച്ചുകുലുക്കിയ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുള്ളവര്‍ക്കെതിരെ ക്രിമിനല്‍ നടപടി ആവശ്യപ്പെട്ടുളള ഹര്‍ജി ഹൈക്കോടതി ഇന്ന് (സെപ്തംബര്‍ 6) പരിഗണിക്കും. മുന്‍ എംഎല്‍എ ജോസഫ് എം പുതുശേരിയാണ് കോടതിയെ സമീപിച്ചത്.
നേരിട്ട് നിയമ നടപടികള്‍ക്ക് തയാറാകാന്‍ മൊഴി നല്‍കിയവര്‍ക്ക് പ്രയാസമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ത്തന്നെയുണ്ടെന്നും അതിനാല്‍ കോടതിയിടപെട്ട് നടപടികള്‍ സ്വീകരിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.
മലയാള സിനിമ സെറ്റുകളിലെ കാരവാന് ഉടമകളുടെ യോഗം കൊച്ചിയില്‍ ഇന്ന് ചേരും. നിര്‍മ്മാതാക്കളുടെ നേതൃത്വത്തിലാണ് വിവിധ ഷൂട്ടിംഗ് സെറ്റുകളില്‍ കാരവാന് നല്കുന്ന ഉടമകളുടെ യോഗം വിളിച്ചിരിക്കുന്നത്. മലയാള സിനിമ സെറ്റുകളില്‍ ഒളിക്യാമറ കണ്ടിട്ടുണ്ടെന്ന നടി രാധിക ശരത്കുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ പ്രത്യേക അന്വേഷണ സംഘം ഇക്കാര്യം പരിശോധിച്ച് തുടങ്ങിയിരുന്നു.
നടിയെ ബലാത്സംഗ ചെയ്തെന്ന കേസില്‍ നടനും എംഎല്‍എയുമായ മുകേഷിനും, നടന് ഇടവേള ബാബുവിനും ഇന്നലെ എറണാകുളം സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. അതിനുമുമ്പ് സംവിധായകന് രഞ്ജിത്തിനും മുന്‍കൂര്‍ ജാമ്യം കിട്ടി.
Recent Comments