നടന് വിനായകനെ ഹൈദരാബാദ് വിമാനത്താവളത്തില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കയ്യേറ്റം ചെയ്തതായി ആരോപണം. വിനായകന് ഇന്ന് ഉച്ചയ്ക്കാണ് കൊച്ചി വിമാനത്താവളത്തില്‍നിന്ന് ഗോവയിലേയ്ക്ക് പോയത്. ഗോവയിലേയ്ക്കുള്ള കണക്ടിങ് വിമാനം ഹൈദരാബാദില്‍നിന്നായിരുന്നു. ഹൈദരാബാദ് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുമായുള്ള വാക്കുതര്‍ക്കമാണ് കയ്യേറ്റത്തില്‍ കലാശിച്ചതെന്നാണ് സൂചന. കയ്യേറ്റത്തിന്റെ കാരണം അറിയില്ല.
ഹൈദരാബാദ് പോലീസ് കസ്റ്റഡിയിലാണ് വിനായകന്. വിമാനത്താവളത്തിലെ മുറിയിലേയ്ക്ക് മാറ്റി സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചതായി വിനായകന് മാധ്യമങ്ങളോട് പറഞ്ഞു. കസ്റ്റഡിയിലെടുത്തത് എന്തിനാണെന്ന് അറിയില്ലെന്നും സിസിടിവി ദൃശ്യമങ്ങള്‍ തെളിവുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Recent Comments