ബോക്സ് ഓഫീസിൽ വൻ ഹിറ്റ്; വിജയ് ചിത്രമായ ഗോട്ട് മൂന്നാം ദിവസം 100 കോടി ക്ലബ്ബിൽ പ്രവേശിച്ചു.
വെങ്കട് പ്രഭു സംവിധാനം ചെയ്ത ഗോട്ട് വൻ ഹിറ്റിലേക്ക് .മൂന്നാമത്തെ ദിവസമായ ഇന്നലെ (സെപ്തംബർ 7 ) 33 കോടി രൂപയാണ് ഇന്ത്യയിലെ തിയ്യേറ്ററുകളിൽ നിന്നും നേടിയത്. അതോടെ മൂന്നു ദിവസം കൊണ്ട് 100 കോടി ക്ളബ്ബിൽ ഈ സിനിമ പ്രവേശിച്ചു.
ഈ ചിത്രം എജിഎസ് എന്റര് ടെയ്ന് മെന്റ് സ് ആണ് നിർമ്മിച്ചത്. വളരെയധികം ആർഭാടങ്ങൾക്കും ആഘോഷങ്ങൾക്കും ഇടയിൽ വ്യാഴാഴ്ച (സെപ്തംബർ 5 ) തിയേറ്ററുകളിൽ റിലീസ് ചെയ്തു. ആട് ഒരു പീരിയഡ് സയൻസ് ഫിക്ഷൻ സിനിമയാണ്. ഇളയ ദളപതി വിജയ്-വെങ്കട്ട് പ്രഭു ചിത്രം, ആരോഗ്യകരമായ എന്റർടെയ്നർ ആണ്. ഒപ്പം ഒരു ആക്ഷൻ സിനിമയും
ഗോഡ് ആദ്യത്തെ ദിവസം ഏകദേശം 25.5 കോടി രൂപയും രണ്ടാമത്തെ ദിവസം 44 കോടിയും മൂന്നാമത്തെ 33 കോടി രൂപയാണ് ചിത്രം നേടിയത്.
ദളപതിയായും ചിന്ന ദളപതിയായും വിജയ് ഇരട്ട വേഷത്തിൽ നേരിട്ട് ഏറ്റുമുട്ടുന്ന ചിത്രത്തിൽ വെങ്കട് പ്രഭുവിൻ്റെ ഹീറോയും വില്ലനും വിജയ് തന്നെയാണ്. തമിഴ്നാട്ടിലെ വിജയ് ഫാൻസിനെ സന്തോഷിപ്പിക്കാനുള്ള എല്ലാ മസാലചേരുവകളുമുള്ള ചിത്രമാണ് ഗോട്ട്.
തമിഴക വെട്രി കഴകത്തിൻ്റെ ബാനറിൽ 2026 നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറെടുക്കുന്ന വിജയിൻ്റെ അവസാന ചിത്രമായേക്കുമെന്ന് കരുതപ്പെടുന്ന ഗോട്ട് വിജയ് ഫാൻസിൻ്റെ ആവേശം വാനോളം ഉയർത്തിയിട്ടുണ്ട്. എന്നാൽ വിജയ് ഫാൻസ് അല്ലാത്തവർക്ക് ഒരു ശരാശരി മാസ്സ് എൻ്റർടെയിനർ മാത്രമാണ് ഗോട്ട്.
തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുന്നതിനു മുന്നോടിയായി ആരാധകർക്ക് മുമ്പിറങ്ങിയ വിജയ് ചിത്രങ്ങളുടെ പല സൂചനകളും സംവിധായൻ നൽകുന്നുണ്ട്.ശക്തമായ രാഷ്ട്രീയ പ്രസ്താവനകളും കൗണ്ടറുകളുമുണ്ട്.വിജയ് അവതരിപ്പിക്കുന്ന നായകൻ്റെ പേരു തന്നെ എം എസ് ഗാന്ധിയെന്നാണ്. ഗാന്ധി ഈസ് ദ് ഫാദർ ഓഫ് ദ നേഷൻ എന്ന് നായകൻ കൂടെക്കൂടെ പറയുന്നുമുണ്ട്.
വയസനാലും ലയൺ’ ഈസ് ലയൺ എന്ന നായകൻ്റെ പ്രസ്താവനയിൽ എഴുതിത്തള്ളേണ്ട എന്ന മുന്നറിയിപ്പുണ്ട്.തല ധോണിയെപ്പോലെ ;വയസിലല്ല വേഗതയിലാണ് കാര്യം എന്നും എതിരാളികളെ ഓർമ്മിപ്പിക്കുന്നു. അന്തരിച്ച നടൻ വിജയകാന്തിനെ എ ഐ സാങ്കേതിക വിദ്യയിലൂടെ ഗോട്ടിൽ പുനരവതരിപ്പിക്കുന്നുണ്ട്. വിജയകാന്തിൻ്റെ മരണത്തോടെ അനാഥരായ ഡിഎംഡികെ അണികൾക്കുള്ള ക്ഷണമായി ഇതിനെ കാണാം.
ഗോട്ടിന്റെ ആദ്യ പകുതി അങ്ങേയറ്റം ആകർഷകമാണ്. സിനിമ ഇടവേളയിലെത്തുന്നതിനുമുമ്പ് ഇടവേളയ്ക്ക് ശേഷം, ഗാന്ധിയും സഞ്ജയും തമ്മിലുള്ള മുഖാമുഖത്തോടെയാണ് ചിത്രം ആരംഭിക്കുന്നത്, സംവിധായകൻ അത് വേഗത്തിൽ നിലനിർത്താൻ ശ്രമിക്കുന്നു. വിജയ്, കോളിവുഡ് (ഗില്ലി, തിരുമലൈ മുതലായവയെക്കുറിച്ചുള്ള പരാമർശങ്ങൾ) ഒരു ആരാധകനാണ് താനെന്ന് ചിത്രത്തിലൂടെ വെങ്കട്ട് പ്രഭു കാണിക്കുന്നു, ചിത്രത്തിന്റെ ക്ലൈമാക്സ് തീർച്ചയായും ഇത് തെളിയിക്കുന്നു.
വെങ്കട് പ്രഭുവിൻ്റെ കഥയിൽ വലിയ പുതുമകളൊന്നുമില്ല. ഹീറോയുടെ മകനെ വില്ലൻ തട്ടിയെടുക്കുന്നതും മകനെ അച്ഛനെതിരെ തിരിക്കുന്നതും അനേകം സിനിമകളിൽ കണ്ട പ്ലോട്ടാണ്.ഊഹിക്കാവുന്ന ദിശയിൽ തന്നെയാണ് കഥയുടെ ഒഴുക്ക്. സ്പെഷ്യൽ’ ആൻ്റി ടെററിസ്റ്റ് സ്ക്വാഡിലെ (എസ് എ ടി എസ് ) ഏജൻ്റാണ് എം എസ് ഗാന്ധി(വിജയ് ). എസ് എ ടി എസി ലെ ഗോട്ടാണ് ഗാന്ധി. ഫാമിലി മാനായ ഗാന്ധി ഭാര്യ അനുവിൽ (സ്നേഹ ) നിന്നും ജോലി മറച്ചു വെച്ചിരിക്കുകയാണ്.
2008 ൽ ട്രെയിനിൽ യൂറേനിയം കടത്തുന്ന ഒരു ഭീകര സംഘത്തെ കെനിയയിൽ ഗാന്ധിയും സംഘവും നേരിടുന്നതോടെയാണ് ചിത്രത്തിൻ്റെ തുടക്കം. സുനിൽ (പ്രശാന്ത്), കല്യാൺ (പ്രഭുദേവ), അജയ് (അജ്മൽ അമീർ) എന്നിവരാണ് ഗാന്ധിയുടെ സംഘത്തിലെ അംഗങ്ങൾ.നസീറാണ് (ജയറാം ) ബോസ്. മേനോൻ (മോഹൻ ) തലവനായ ടെററിസ്റ്റ് ഗ്രൂപ്പിനെ തകർക്കുന്ന ഗാന്ധി യുറേനിയം വീണ്ടെടുക്കുന്നു.
സംഘത്തിൻ്റെ അടുത്ത മിഷൻ തായ്ലൻ്റിലാണ്. അവിടെ വെച്ച് ഗാന്ധിയുടെ മകൻ ജീവൻ കൊല്ലപ്പെടുന്നു. 17 വർഷത്തിനു ശേഷം വർത്തമാന കാലത്തിലേക്ക് ക്യാമറ കട്ട് ചെയ്യുമ്പോൾ ഗാന്ധി പാസ്പോർട്ട് ഓഫീസിലെ ഇമ്മിഗ്രേഷൻ ഓഫിസറാണ്. അയാൾ സ്ക്വാഡിൻ്റെ ഫീൽഡ് ഓപ്പറേഷൻസ് എല്ലാം വിട്ടു.
മകൻ്റെ വിയോഗത്തിൽ സ്വയം അടിച്ചേൽപ്പിച്ച ഏകാന്തതയിലാണ് ജീവിതം. ഡിപ്ളോമാറ്റിക് മിഷൻ്റെ ഭാഗമായി ഗാന്ധി ഒരു പ്രത്യേക സാഹചര്യത്തിൽ മോസ്ക്കോയിലെത്തുന്നു.അവിടെ അയാൾ തൻ്റെ ചെറുപ്പകാലത്തിൻ്റെ തനി സ്വരൂപമായ മകൻ ജീവനെ കണ്ടെത്തുന്നു. തിരിച്ചു മകനുമായി ചെന്നൈയിലെത്തുന്ന ഗാന്ധിയെ കാത്തിരുന്നത് അപ്രതീക്ഷിതമായ പ്രതിസന്ധികളാണ്.
ഗോട്ട് എന്ന സിനിമയുടെ ട്രെയിലറിലെ ആക്ഷൻ നിറഞ്ഞ അവതരണത്തിലൂടെ വിജയ് ആരാധകരെ വിസ്മയിപ്പിച്ചിരുന്നു . തന്റെ കരിയറിൽ 65 ലധികം വിജയകരമായ ഓപ്പറേഷനുകൾ നടത്തിയ ഒരു ഫീൽഡ് ഏജന്റായും ചാരനായും വിജയെ ട്രെയിലർ പരിചയപ്പെടുത്തി. അച്ഛനും മകനും ആയി വേഷമിടുന്ന വിജയ് യുടെ ഇരട്ട വേഷത്തിന്റെ ഒരു കാഴ്ചയാണ് ട്രെയിലർ നൽകുന്നത്. .
Recent Comments