തിരുവനന്തപുരത്തെ കുടിവെള്ള പ്രശ്നങ്ങൾ പൂർണമായി പരിഹരിച്ചെന്ന് മേയർ ആര്യ രാജേന്ദ്രൻ. പമ്പിങ് പുനരാരംഭിച്ചെന്ന്അവർ അറിയിച്ചു. നഗരത്തിൻ്റെ വിവിധ ഇടങ്ങളിൽ ഉടൻ വെള്ളമെത്തും. പൂർണ്ണ തോതിൽ നഗരപ്രദേശങ്ങളിൽ വെള്ളം എത്താൻ രണ്ടുമണിക്കൂർ സമയമെടുക്കും. വാട്ടർ അതോറിറ്റി പ്രതീക്ഷിച്ച സമയത്ത് പണിപൂർത്തിയാക്കിയില്ല. എങ്കിലും പ്രശ്നം പരിഹരിക്കാൻ എല്ലാവരും ഒന്നിച്ചു നിന്നുവെന്ന് മേയർ കൂട്ടിച്ചേർത്തു
മാധ്യമ പ്രവർത്തകർ കാര്യക്ഷമമായി ഇടപെടൽ നടത്തിയത് പ്രശ്നം നേരിടുന്ന സ്ഥലങ്ങൾ സർക്കാരിന്റെയും നഗരസഭയുടെയും മുന്നിൽ അറിയിക്കാനായെന്ന് അവർ പറഞ്ഞു. ജലവിതരണത്തിനായി 40 വാഹനങ്ങൾ നഗരത്തിൽ വിവിധ ഇടങ്ങളിൽ സർവീസ് നടത്തുന്നുണ്ട്. 50 വാഹനങ്ങളിൽ പ്രശ്നം പൂർണമായി പരിഹരിക്കുന്നതുവരെ ജല വിതരണം നടത്തും. അവസാന വീട്ടിലും വെള്ളം എത്തും വരെ ടാങ്കറിലും വെള്ളം നൽകുമെന്ന് മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു. പമ്പിങ് ആരംഭിച്ചെങ്കിലും ഈ സംവിധാനം തുടരുമെന്ന് മേയർ വ്യക്തമാക്കി.
നഗരസഭയുടെ അനുവാദത്തോടുകൂടി മാത്രമേ ഇനി വാട്ടർ അതോറിറ്റി വലിയ പ്രവർത്തികൾ നടത്താവൂ എന്ന് നിർദേശം നൽകിയതായി മേയർ പറഞ്ഞു. ഇതിൽ ഔദ്യോഗിക തീരുമാനം ഉണ്ടായതായി മേയർ അറിയിച്ചു. വിഷയം ഉണ്ടാകാൻ ഇടയായ സാഹചര്യം പരിശോധിക്കണമെന്ന് മേയർ ആവശ്യപ്പെട്ടു. 48 മണിക്കൂറിൽ പണി പൂർത്തീകരിക്കാൻ ആയില്ല എന്ന് മാത്രമല്ല അതിനെന്ത് സംവിധാനങ്ങൾ ഒരുക്കിയെന്നത് പ്രധാനമാണെന്നും ആര്യ പറഞ്ഞു.
Recent Comments