അര്‍ഹതയ്ക്കുള്ള അംഗീകാരമാണ് ഓരോ പുരസ്കാര നേട്ടങ്ങളും. ബാദുഷ എന്ന ചെറുപ്പക്കാരനെ തേടിയെത്തിക്കൊണ്ടിരിക്കുന്ന ബഹുമതികളെയും ആ നിലയില്‍വേണം വിലയിരുത്താന്‍.
ഏറ്റവുമൊടുവില്‍ ഗോവ അന്തര്‍ദ്ദേശീയ ചലച്ചിത്രമേളയില്‍വച്ച് ബാദുഷ ആദരം ഏറ്റുവാങ്ങുകയുണ്ടായി. കലാഭവന്‍ മണി ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ മണിരത്നപുരസ്കാരം മാര്‍ച്ച് 6 ന് ബാദുഷയ്ക്ക് നല്‍കാനൊരുങ്ങുകയാണ്. മികച്ച പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ക്കുള്ള പ്രേംനസീര്‍ സുഹൃദ്സമിതി പുരസ്കാരം ബാദുഷയ്ക്ക് കിട്ടിയത് അടുത്തിടെയാണ്. ജെ.സി. ഫൗണ്ടേഷന് അവാര്‍ഡ്, രാമുകാര്യാട്ട് പുരസ്കാരം, നിരവധി ചാനലുകളുടെ ആദരവുകള്‍ അങ്ങനെ അംഗീകാരങ്ങളുടെ ഒരു നീണ്ടനിരതന്നെ ബാദുഷയുടെ ക്രെഡിറ്റ് ലിസ്റ്റിലുണ്ട്.
ഇടക്കാലത്ത് ബാദുഷ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത് അദ്ദേഹം ചെയ്തുവരുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയായിരുന്നു. കേരളം പ്രളയത്തില്‍ മുങ്ങിയപ്പോഴും ഈ കോവിഡ് കാലത്തും അനവധിപേര്‍ക്ക് ഭക്ഷണം എത്തിച്ചുനല്കാന് ബാദുഷയ്ക്കും കൂട്ടര്‍ക്കും കഴിഞ്ഞു. സിനിമാരംഗത്ത് മാത്രമല്ല മറ്റു മേഖലയിലുള്ളവരുടെയും കഷ്ടപ്പാടുകള്‍ കണ്ടറിഞ്ഞ് സഹായിക്കുന്നതില്‍ ബാദുഷ എന്നും മുന്നിലുണ്ടായിരുന്നു. തീര്‍ച്ചയായും ഈ നന്മകള്ക്കുള്ള അംഗീകാരമാണ് ബാദുഷയെ തേടിയെത്തിക്കൊണ്ടിരിക്കുന്നതും.
ബാദുഷ സിനിമയിലെത്തിയിട്ട് 26 വര്‍ഷങ്ങള്‍ പിന്നിടുന്നു. ഏതാണ്ട് ആ കാലഘട്ടം മുതല്‍ ബാദുഷയെ ഞങ്ങള്‍ക്കറിയാം. വിക്ഷോഭങ്ങളുടെ യൗവ്വനകാലഘട്ടം ഒഴിച്ചുനിര്‍ത്തിയാല്‍ ബാദുഷ സൗമ്യനും ശാന്തനുമായിരുന്നു. കുലീനമായ ഇടപെടലുകള്‍കൊണ്ട് ആരെയും ആകര്‍ഷിച്ചുപോന്നു.
എളിയനിലയിലായിരുന്നു തുടക്കം. സിനിമയില്‍ അങ്ങനെ പറയത്തക്ക ഗോഡ്ഫാേദര്സ് ആരും അദ്ദേഹത്തിനുണ്ടായിരുന്നില്ല. തനിച്ച് നിന്ന് പൊരുതിയാണ് ഉയര്‍ച്ചയുടെ ഓരോ പടവുകളും ചവിട്ടിക്കയറിയത്. പ്രൊഡക്ഷന്‍ മാനേജരില്‍നിന്ന് പ്രൊഡക്ഷന്‍ കണ്ട്രോളര്വരെയായി. എക്സിക്യൂട്ടീവ് പ്രൊഡ്യൂസറിനിന്ന് നിര്‍മ്മാതാവിലേയ്ക്ക് കടക്കാനുമൊരുങ്ങുന്നു.
മാണിക്യന് എന്ന ചിത്രത്തില്‍ പ്രൊഡക്ഷന്‍ മാനേജരായിട്ടായിരുന്നു തുടക്കം. ആദ്യമായി പ്രൊഡക്ഷന്‍ കണ്‍ട്രോളറാകുന്ന ചിത്രം പത്മകുമാര്‍ സംവിധാനം ചെയ്ത വര്‍ഗ്ഗമാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി അഞ്ച് സിനിമകള്‍ ചെയ്തു. ഈ വര്‍ഷം അവസാനം ഒരു സിനിമ സ്വന്തമായി നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാണ്. ഫഹദ് ഫാസിലാണ് നായകന്.
തമിഴിലും മലയാളത്തിലും ഹിന്ദിയിലുമായി 150 ഓളം ചിത്രങ്ങളുടെ പിന്നണിയില്‍ ബാദുഷ പ്രവര്‍ത്തിച്ചിട്ടുണ്ട്. മമ്മൂട്ടിയും മോഹന്‍ലാലിലും തുടങ്ങി പുതിയ തലമുറയിലെ ഏതാണ്ട് എല്ലാ അഭിനേതാക്കളുടെയും ചിത്രങ്ങളുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതും അദ്ദേഹത്തിന്റെ കരിയറിലെ പൊന്‍തൂവലാണ്.
ബാദുഷ് വിവാഹിതനാണ്. മഞ്ജുവാണ് ഭാര്യ. സാഹിറും ഷിഫയുമാണ് മക്കള്‍.
Recent Comments