രണ്ടു വര്‍ഷത്തെ ബഹിഷ്കരണം അവസാനിപ്പിച്ച് സിപിഎം നേതാവ് ഇ പി ജയരാജന് ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്തു. സിപിഎം ജനറല്‍ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചുരിയുടെ നിര്യാണത്തെ തുടര്‍ന്ന് പെട്ടെന്ന് ഡല്‍ഹിയിലെത്തേണ്ട സാഹചര്യത്തിലാണ് ഇപി ജയരാജന് ഇന്‍ഡിഗോ വിമാനം തിരഞ്ഞെടുത്തത്. വ്യാഴാഴ്ച രാത്രി പത്തരയ്ക്ക് കരിപ്പൂരില്‍ നിന്നായിരുന്നു ഫ്ളൈറ്റ്.
2022 ജൂലായ് 13ന് ആയിരുന്നു ഇപി ജയരാജന് ഇന്‍ഡിഗോ വിമാനം ബഹിഷ്കരിക്കാനിടയായ സംഭവം നടന്നത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച് യൂത്ത് കോണ്‍ഗ്രസ് മുഖ്യമന്ത്രി പിണാറായി വിജയനെതിരെ പ്രതിഷേധിച്ചതും അന്ന് മുഖ്യമന്ത്രിയ്ക്കൊപ്പമുണ്ടായിരുന്ന ഇപി ജയരാജന് പ്രതിഷേധം തടയാന്‍ ശ്രമിച്ചതുമെല്ലാം വിവാദമായിരുന്നു. പ്രതിഷേധ സംഭവങ്ങള്‍ നടന്നത് വിമാനത്തില്‍ വച്ചായതുകൊണ്ട് യൂത്ത് കോണ്‍ഗ്രസിനെ രണ്ടാഴ്ചത്തേക്കും ഇപി ജയരാജനെ ഒരാഴ്ചത്തേക്കും ഇന്‍ഡിഗോ വിലക്കി. ഇതില്‍ പ്രതിഷേധിച്ച് ഇന്‍ഡിഗോ വിമാനങ്ങളില്‍ താനിനി കയറില്ലെന്ന് ഇപി ജയരാജന് തീരുമാനിക്കുകയായിരുന്നു.
Recent Comments