സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന ‘എക്സ്ട്രാ ഡീസന്റ്’ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ ഉത്രാട ദിനത്തില്‍ റിലീസ് ചെയ്തു. ഒരു ഹാപ്പി ഫാമിലി കുടുംബത്തില്‍ മുഖ്യ കഥാപാത്രങ്ങള്‍ ഒരുമിക്കുന്ന പോസ്റ്റര്‍ പ്രേക്ഷകര്‍ക്ക് ഓണാശംസകള്‍ നേര്‍ന്നാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടത്.
വിനയപ്രസാദ്, ശ്യാം മോഹന്‍, ഗ്രേസ് ആന്റണി, സുധീര്‍ കരമന, ദില്‍ന എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലിസ്റ്റിന് സ്റ്റീഫന്റെ മാജിക് ഫ്രെയിംസും സുരാജ് വെഞ്ഞാറമൂടിന്റെ വിലാസിനി സിനിമാസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.റാഫി, പ്രശാന്ത് അലക്സാണ്ടര്‍, ഷാജു ശ്രീധര്‍, സജിന്‍ ചെറുകയില്‍, വിനീത് തട്ടില്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.
ആഷിഫ് കക്കോടിയാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്.അങ്കിത് മേനോന് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ വിനായക് ശശികുമാറും സുഹൈല്‍ എം കോയയുമാണ് വരികളെഴുതുന്നത്.
കോ പ്രൊഡ്യൂസര്‍: ജസ്റ്റിന് സ്റ്റീഫന്‍, ലൈന്‍ പ്രൊഡ്യൂസര്‍: സന്തോഷ് കൃഷ്ണന്, ഡി.ഒ.പി: ഷാരോണ്‍ ശ്രീനിവാസ്, മ്യൂസിക്: അങ്കിത് മേനോന്, എഡിറ്റര്‍: ശ്രീജിത്ത് സാരംഗ്, ആര്‍ട്ട്: അരവിന്ദ് വിശ്വനാഥന്, എക്സികുട്ടിവ് പ്രൊഡ്യൂസര്‍: നവീന്‍ പി തോമസ്, ഉണ്ണി രവി, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റോണക്സ് സേവിയര്‍, ചീഫ് അസ്സോസിയേറ്റ്: സുഹൈല്‍.എം, ലിറിക്സ്: വിനായക് ശശികുമാര്‍, സുഹൈല്‍ കോയ, മുത്തു, പ്രൊഡക്ഷന്‍ കണ്ട്രോളര്: ഗിരീഷ് കൊടുങ്ങല്ലൂര്‍, സൗണ്ട് ഡിസൈന്‍: വിക്കി, ഫൈനല്‍ മിക്സ്: എം. രാജകൃഷ്ണന്, അഡ്മിനിസ്ട്രേഷന് & ഡിസ്ട്രിബ്യൂഷന്‍ ഹെഡ്: ബബിന്‍ ബാബു, പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ്: അഖില്‍ യെശോധരന്‍, കാസ്റ്റിംഗ് ഡയറക്ടര്‍: നവാസ് ഒമര്‍, സ്റ്റില്‍സ്: സെറീന് ബാബു, ടൈറ്റില്‍ & പോസ്റ്റേര്‍സ്: യെല്ലോ ടൂത്ത്സ്, മാര്‍ക്കറ്റിംഗ് ആന്‍ഡ് ഡിസ്ട്രിബൂഷന്‍: മാജിക് ഫ്രെയിംസ് റിലീസ്, പിആര്‍ഒ: പ്രതീഷ് ശേഖര്‍.
Recent Comments