ഓണക്കാല മദ്യവിൽപ്പനയുടെ കണക്കുകൾ പുറത്ത് വന്നപ്പോൾ ഒന്നാം സ്ഥാനം നേടി കൊല്ലം. ഉത്രാട ദിനത്തിൽ ബെവ്കോ ഔട്ട്ലെറ്റ് വഴി വിറ്റ മദ്യത്തിലൂടെയാണ് ബിവറേജസ് ഔട്ട്ലെറ്റ് തല കണക്കിൽ കൊല്ലം ആശ്രാമം ഔട്ട്ലെറ്റ് ഒന്നാംസ്ഥാനം സ്വന്തമാക്കിയത്.
1,15,40,870 കോടിരൂപയുടെ മദ്യമാണ് ആശ്രാമത്തെ ഔട്ട്ലെറ്റിൽ നിന്ന് ഒറ്റ ദിവസം കൊണ്ട് വിൽപ്പന നടത്തിയത്. കഴിഞ്ഞ തവണ നാലാംസ്ഥാനത്തായിരുന്നു ഓണക്കാല മദ്യ വിൽപ്പനയിൽ കൊല്ലത്തിന്റെ സ്ഥാനം
പ്രധാനമായും ജില്ലയിലെ മൂന്ന് ബെവ്കോ ഔട്ട്ലെറ്റുകളാണ് ഏറ്റവും അധികം മദ്യം വിൽപ്പന നടത്തിയതിൽ ആദ്യ പത്ത് സ്ഥാനങ്ങളിലുള്ളത്. കൊല്ലം ആശ്രാമം ഒന്നാമതും കരുനാഗപ്പള്ളി രണ്ടാംസ്ഥാനത്തും കുണ്ടറ പത്താംസ്ഥാനത്തുമാണുള്ളത്. ഇത്തവണ രണ്ടാം സ്ഥാനം കരുനാഗപ്പള്ളിയിലെ ഔട്ട്ലെറ്റിനാണ്. 1,15, 02,520 രൂപയുടെ മദ്യമാണ് കരുനാഗപ്പള്ളിയിൽ വിറ്റത്. ഇന്ത്യൻ നിർമ്മിത വിദേശ മദ്യമാണ് ഏറ്റവും അധികം വിറ്റുപോയത്. ഇത് വഴി 97.51 ലക്ഷം രൂപയാണ് ലഭിച്ചത്.
കൂടാതെ വിദേശ നിർമ്മിത മദ്യം വിറ്റതിലൂടെ 10.35 ലക്ഷം , ബിയർ വിറ്റതിലൂടെ ലഭിച്ചത് ഏഴ്ലക്ഷം, വിദേശ നിർമ്മിത വൈൻ 10,320, വൈൻ 42,750 എന്നിങ്ങനെയാണ് വരുമാനം ലഭിച്ചത്. വിദേശ നിർമ്മിത വിദേശ മദ്യം ഏറ്റവും അധികം വിൽപ്പന നടത്തിയതും കൊല്ലം ആശ്രാമം ഔട്ട്ലെറ്റിലായിരുന്നു.
കരുനാഗപ്പള്ളി ഔട്ട്ലെറ്റിൽ നിന്നും 1,092,5950 രൂപയുടെ ഇന്ത്യൻ നിർമ്മിത വിദേശ മദ്യമാണ് ഉത്രാടദിനത്തിൽ വിറ്റുപോയത്. കണക്കിൽ പത്താം സ്ഥാനത്തുള്ള കുണ്ടറ മുളവന ബെവ്കോ ഔട്ട് ലെറ്റിൽ 85 ലക്ഷം രൂപയുടെ മദ്യമാണ് വിറ്റുപോയത്. ഇതിൽ 81 .27 ലക്ഷം രൂപയും ഇന്ത്യൻ നിർമ്മിത വിദേശ മദ്യം വിറ്റതിലൂടെയാണ് ലഭിച്ചത്.
കഴിഞ്ഞ വർഷം ഒരു കോടി ഒരു ലക്ഷം രൂപയാണ് ആശ്രാമം ഔട്ട് ലെറ്റിൽ നടന്നത്. ചാലക്കുടി , ഇരിങ്ങാലക്കുട, തിരുവനന്തപുരം പവർഹൗസ് എന്നിവയാണ് യഥാക്രമം മൂന്ന് , നാല്, അഞ്ച് സ്ഥാനങ്ങളിലുള്ളത്. കഴിഞ്ഞ വർഷത്തേക്കാൾ നാല് കോടിയുടെ അധികവരുമാനമാണ് ഉണ്ടായതെന്ന് ബെവ് കോ അധികൃതർ അറിയിച്ചു.
Recent Comments