ഇന്ന് (സെപ്റ്റംബര്‍ 18) ആറന്മുള ഉത്രട്ടാതി വള്ളംകളി. 52 കരകളിലെ പള്ളിയോടങ്ങള്‍ പങ്കെടുക്കുന്ന ജലമേള ഉച്ചയ്ക്ക് ഒന്നരയ്ക്ക് പമ്പയാറ്റിലാണ് നടക്കുക.
രാവിലെ ഒന്‍പതരയോടെ പത്തനംതിട്ട കലക്ടര്‍ പതാക ഉയര്‍ത്തും. ഉച്ചയ്ക്ക് ഒന്നരയോടെ ജല ഘോഷയാത്രയും തുടര്‍ന്ന് മത്സര വള്ളംകളിയും നടക്കും. ആദ്യം എ ബാച്ചിലെ വള്ളങ്ങളുടെ മത്സര വള്ളംകളിയും, അതിനുശേഷം ബി ബാച്ച് വള്ളങ്ങളുടെ മത്സരവുമാണ് നടക്കുക.
എ ബാച്ചില്‍ 35 പള്ളിയോടങ്ങളും, ബി ബാച്ചില്‍ 17 പള്ളിയോടങ്ങളുമാണുള്ളത്. നെഹ്റു ട്രോഫി മാതൃകയില്‍ ടൈമിങ് അടിസ്ഥാനത്തിലാണ് ഇത്തവണ വള്ളംകളി നടക്കുക. ഇരു വിഭാഗങ്ങളിലായി 49 പള്ളിയോടങ്ങളാണ് ഇത്തവണ മത്സര വള്ളംകളിയില്‍ പങ്കെടുക്കുക. രണ്ടു പതിറ്റാണ്ടിന് ശേഷം 52 പള്ളിയോടങ്ങള്‍ പങ്കെടുക്കുന്ന ഘോഷയാത്രയാകും ഇത്തവണ നടക്കുക.
കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്, സംസ്ഥാന മന്ത്രിമാരായ കെ.എന്‍ ബാലഗോപാല്‍, മുഹമ്മദ് റിയാസ്, വീണാ ജോര്‍ജ്, റോഷി അഗസ്റ്റിന്, പി. പ്രസാദ്, വി.എന്‍. വാസവന് തുടങ്ങിയവര്‍ ജലമേളയില്‍ പങ്കെടുക്കും. അതേസമയം, ജലമേള നടക്കുന്നതിനാല്‍ ബുധനാഴ്ച പത്തനംതിട്ട ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുരീക്ഷകള്ക്ക് മാറ്റമില്ല.
Recent Comments