വിജയലക്ഷ്മി അമ്മ അന്തരിച്ചു. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയായിരുന്നു അന്ത്യം. 92 വയസ്സുണ്ടായിരുന്നു. പ്രശസ്ത നടന് കൊട്ടാരക്കര ശ്രീധരന്‍നായരുടെ ഭാര്യയാണ്.
പ്രായാധിക്യത്തിന്റെ അവശതകള്‍ ഉണ്ടായിരുന്നതൊഴിച്ചാല്‍ ആരോഗ്യവതിയായിരുന്നു. സ്വന്തമായിട്ടാണ് എല്ലാ കാര്യങ്ങളും നിര്‍വ്വഹിച്ചിരുന്നത്. കുറച്ച് നാളുകള്‍ക്കുമുമ്പ് ബോധരഹിതയായതിനെത്തുടര്‍ന്ന് അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അന്ന് സീരിയസായിരുന്നെങ്കിലും പെട്ടെന്നുതന്നെ ആരോഗ്യം വീണ്ടെടുത്ത് വീട്ടിലേയ്ക്ക് തിരിച്ചെത്തി.
ഇന്ന് ഉച്ചയ്ക്ക് 2 മണിക്കാണ് ശവസംസ്കാരം. കൊട്ടാരക്കരയില്‍ പൊതുശ്മശാനം ഇല്ലാത്തതിനാല്‍ മൃതദേഹം കൊല്ലത്തേയ്ക്ക് കൊണ്ടുവരും. പോളയത്തോട് ശ്മശാനത്തില്‍ സംസ്ക്കരിക്കും.
കൊട്ടാരക്കര ശ്രീധരന്‍നായര്‍ വിജയലക്ഷ്മി ദമ്പതികള്‍ക്ക് എട്ട് മക്കളാണ്. ജയശ്രീ, ഗീത, ലൈല, ശോഭ, കല, സായ്കുമാര്, ബീന, ശൈല.
സായ്കുമാറും ശോഭയും അച്ഛന്റെ പാത പിന്തുടര്ന്ന് നാടകത്തിലും സിനിമയിലും വെന്നിക്കൊടി പാറിച്ചവരാണ്. ചെറുമകന് വിനുമോഹനും (ശോഭയുടെ മകന്) സിനിമയിലെ അറിയപ്പെടുന്ന അഭിനേതാവാണ്.
Recent Comments