ഡൽഹിയിൽ മുഖ്യമന്ത്രിയായി ആം ആദ്മി പാർട്ടിയുടെ നേതാവ് അതിഷി ഇന്ന് (സെപ്റ്റംബർ 21) സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും .ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയാണിവർ. പുതിയ മന്ത്രിമാരുടെ കൗൺസിലിൽ അംഗമാകുന്ന അഞ്ച് എംഎൽഎമാർക്കൊപ്പം. രാജ്ഭവനിൽ വൈകിട്ട് 4.30 നാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക.
അതിഷിയ്ക്കൊപ്പം ആം ആദ്മി പാർട്ടിയുടെ ഗോപാൽ റായ്, കൈലാഷ് ഗഹ്ലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാൻ ഹുസൈൻ എന്നിവരും ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. ഡൽഹി കാബിനറ്റിൽ ഒരു പുതിയ അംഗവും ഉണ്ടാകും – സുൽത്താൻപൂർ മജ്റയിൽ നിന്ന് ആദ്യമായി എംഎൽഎയും എഎപിയുടെ ദളിത് മുഖവുമായ മുകേഷ് അഹ്ലാവത്.
പുതിയ മന്ത്രി സഭയിൽ വകുപ്പുകൾ പുനഃക്രമീകരിക്കുമെന്ന് വ്യക്തമല്ല .കെജ്രിവാൾ സർക്കാരിൽ ധനം, റവന്യൂ, പിഡബ്ല്യുഡി, വൈദ്യുതി, വിദ്യാഭ്യാസം എന്നിവയുൾപ്പെടെ 13 പ്രധാന പോർട്ട്ഫോളിയോകൾ അതിഷി വഹിച്ചിരുന്നു.
Recent Comments