ലൈംഗികാതിക്രമക്കേസിൽ നടൻ ജയസൂര്യയുടെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഇന്ന് (സെപ്തംബർ 23 ) പരിഗണിക്കും. തനിക്കെതിരായ പരാതി അടിസ്ഥാനരഹിതമാണെന്നും കേസ് കെട്ടി ചമച്ചതാണെന്നാണ് ജയസൂര്യയുടെ വാദം . നടി പരാതിയിൽ പറയുന്ന ദിവസങ്ങളിൽ ഷൂട്ടിങ് നടന്നിട്ടില്ലെന്നാണ് മുൻകൂർ ജാമ്യാപേക്ഷയിൽ ജയസൂര്യ പറയുന്നത്.
വിദേശത്തായതിനാൽ എഫ്ഐആർ കണ്ടിട്ടില്ലെന്നും ജയസൂര്യ ചൂണ്ടിക്കാട്ടുന്നു. കോടതിയിൽ അറിയിച്ചത് പ്രകാരം കഴിഞ്ഞ പതിനെട്ടാം തിയതി ജയസൂര്യ വിദേശത്തുനിന്ന് കൊച്ചിയിൽ മടങ്ങിയെത്തിയിട്ടുണ്ട്. നിലവിൽ രണ്ട് ലൈംഗികാതിക്രമണ കേസുകളാണ് ജയസൂര്യയ്ക്ക് എതിരെയുള്ളത്. സെക്രട്ടറിയേറ്റിലെ സിനിമാചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം കാട്ടിയെന്ന നടിയുടെ പരാതിയിലാണ് കേസ്.
Recent Comments