മേടക്കൂറ്:
അശ്വതി, ഭരണി, കാര്‍ത്തിക 15 നാഴിക
മേലധികാരികളില്‍നിന്നും പ്രശംസ ഏറ്റുവാങ്ങും. നാല്‍ക്കാലികളില്‍നിന്നും ലാഭം കൈവരിക്കും. പുതിയ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കും. വിവാഹത്തിന് ശ്രമിക്കുന്നവര്‍ക്ക് അനുയോജ്യസമയമാണ്. പല കാര്യങ്ങളിലും വിജയം കൈവരിക്കും. ശത്രുക്കള്‍ നിമിത്തം വാഹനം മുതലായവയ്ക്ക് നാശം സംഭവിക്കും. അഗ്നിഭയം, തസ്ക്കരഭയം എന്നിവ അനുഭവപ്പെടും. സര്‍ക്കാരില്‍നിന്നും ലാഭം കൈവരിക്കും. സൈനിക വിഭാഗത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് അനുകൂല സമയമാണ്. മത്സ്യബന്ധനത്തിന് പോകുന്നവര്‍ക്ക് അനുകൂലസമയമാണ്. വാതരോഗങ്ങള്‍ വരാനിടയുണ്ട്. ഇരുമ്പ് സാധനങ്ങള്‍ ലഭിക്കും. പട്ടണത്തിലോ സമൂഹത്തിലോ ഗ്രാമത്തിലോ ആധിപത്യമുണ്ടാകും. ബന്ധുക്കള്‍ സ്വര്‍ണ്ണം, വസ്ത്രം, കുതിര ഇവയില്‍നിന്നും ലാഭം ഉണ്ടാകും.
ഇടവക്കൂറ്:
കാര്‍ത്തിക 45 നാഴിക, രോഹിണി, മകയിരം 30 നാഴിക
വാഹനം, കൃഷിഭൂമി എന്നിവയില്‍നിന്നും ലാഭം കൈവരിക്കും. പൂര്‍വ്വികമായ ധനത്തിന് അവകാശം ലഭിക്കും. പിതൃസ്വത്തില്നിന്നും ലാഭം കൈവരിക്കും. സന്താനങ്ങളില്‍നിന്നും വിഷമം അനുഭവപ്പെടും. പല കാര്യങ്ങളിലും ഭാഗ്യം ഉണ്ടാകും. മൂത്ത സഹോദരങ്ങള്‍ക്ക് ദുഃഖം അനുഭവപ്പെടും. പലതരത്തിലുള്ള വിഷമതകള്‍ അനുഭവിക്കാന്‍ ഇടയുണ്ട്. വിവാഹത്തിന് അനുയോജ്യകരമല്ല. കാര്യതടസ്സം എന്നിവ അനുഭവപ്പെടും. സ്വന്തം കര്‍മ്മം കൊണ്ട് പലവിധത്തില്‍ ഉള്ള ലാഭങ്ങള്‍ ഉണ്ടാകും. സൈനിക വിഭാഗത്തില്‍ ഉള്ളവര്‍ക്ക് അനുകൂലമസയമല്ല. പലതരത്തിലുള്ള രോഗപീഡകള്‍ ഉണ്ടാകും. സ്വര്‍ണ്ണം, വെള്ളി എന്നിവയ്ക്ക് നാശം സംഭവിക്കും. ചെമ്പുകൊണ്ടുള്ള സാധനങ്ങള്‍ ലഭിക്കും. ഭൂമി, സ്നേഹിതന്മാര് എന്നിവരില്‍നിന്ന് ധനലാഭം ഉണ്ടാകും. ദുഃഖനാശം സംഭവിക്കും. വളരെയധികം ധനം വന്നുചേരും.
മിഥുനക്കൂറ്:
മകയിരം 30 നാഴിക തിരുവാതിര, പുണര്‍തം 45 നാഴിക
സഹോദരങ്ങള്‍ തമ്മിള്‍ കലഹത്തിന് ഇടയുണ്ട്. പലതരത്തിലുള്ള ഭാഗ്യങ്ങള്‍ വന്നുചേരും. പറഞ്ഞ സഹായങ്ങള്‍ പലതും ലഭിച്ചില്ല എന്നു വരും. പലതരത്തില്‍ ധനം വന്നുചേരും. ഊഹക്കച്ചവടങ്ങളില്‍ ഇറങ്ങുവാന്‍ സാധ്യതയുണ്ട്. പല കാര്യങ്ങളിലും തടസ്സം അനുഭവപ്പെടുവാന്‍ ഇടയുണ്ട്. വിവാഹത്തിന് അനുയോജ്യമായ സമയമല്ല. പൂര്‍വ്വികമായ ധനത്തിന് നാശം വരും. സന്താനങ്ങള്‍ നിമിത്തം പലവിധത്തില്‍ ലാഭങ്ങള്‍ വന്നുചേരും. ധര്മ്മവൃത്തികള്ക്ക് നാശം വരുവാന്‍ സാധ്യതയുണ്ട്. പലതരത്തിലുള്ള രോഗങ്ങള്‍ക്ക് ഇടയുണ്ട്. കള്ളന്മാരില്നിന്നും ഉപദ്രവങ്ങള്‍ ഉണ്ടാകുവാന്‍ ഇടയുണ്ട്. പലതരത്തിലുള്ള വ്രണങ്ങള്‍ ഉണ്ടാകും.
കര്‍ക്കിടകക്കൂറ്:
പുണര്‍തം 15 നാഴിക, പൂയം, ആയില്യം
പലതരത്തിലുള്ള ഐശ്വര്യങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. വെള്ളി, വസ്ത്രം എന്നിവയില്‍നിന്നും ലാഭം കൈവരിക്കും. മനോദുഃഖങ്ങള്‍ അനുഭവപ്പെടും. നീണ്ട കാലംകൊണ്ട് അനുഭവിക്കുന്ന രോഗങ്ങള്‍ക്ക് ശമനം ഉണ്ടാകും. ദാനധര്‍മ്മങ്ങള്‍ക്ക് തടസ്സം അനുഭവപ്പെടും. വ്രതങ്ങള്‍ എല്ലാം മുടങ്ങും. പലതരത്തിലുള്ള അപവാദങ്ങള്‍ കേള്‍ക്കുവാന്‍ ഇടവരും. വിവാഹത്തിന് അനുയോജ്യസമയമല്ല. സന്താനങ്ങളുമായി കലഹത്തില്‍ ഏര്‍പ്പെടുവാന്‍ സാധ്യതയുണ്ട്. പുരാതനമായി നടത്തിവന്ന കര്‍മ്മങ്ങള്‍ക്ക് തടസ്സം നേരിടും.
ചിങ്ങക്കൂറ്:
മകം, പൂരം, ഉത്രം 15 നാഴിക
പലതരത്തിലുള്ള ജീവിതവിജയങ്ങള്‍ ഉണ്ടാകുവാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുയോജ്യമായ സമയമാണ്. പരീക്ഷകളില്‍ വിജയം കൈവരിക്കാന്‍ സാധിക്കും. പഴയ സൗഹൃദങ്ങള്‍ വീണ്ടും വന്നുചേരും. ശത്രുക്കള്‍ നിമിത്തം പലതരത്തില്‍ ദുഃഖങ്ങള്‍ വന്നുചേരും. വിവാഹത്തിന് ശ്രമിക്കുന്നവര്‍ക്ക് അനുയോജ്യസമയമാണ്. ഭാഗ്യഹാനി സംഭവിക്കും. ജോലിസ്ഥലത്ത് അപകീര്‍ത്തി. ദാസന്മാരില്നിന്നും നിന്ദ, അംഗഭംഗം എന്നിവയുണ്ടാകുവാന്‍ സാധ്യതയുണ്ട്. സന്താനങ്ങള്‍ നിമിത്തം മനോദുഃഖങ്ങള്‍ വന്നുചേരും. മത്സ്യബന്ധനത്തിന് പോകുന്നവര്‍ക്ക് അനുകൂല സമയമല്ല. നാല്ക്കാലികള്ക്ക് വിപത്ത് സംഭവിക്കും. മനസ്സിന് ഇഷ്ടപ്പെടാത്ത പ്രവര്‍ത്തികള്‍ ചെയ്യുവാന്‍ ഇടവരും.
കന്നിക്കൂറ്:
ഉത്രം 45 നാഴിക, അത്തം, ചിത്തിര 30 നാഴിക
വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലസമയമാണ്. പലവിധത്തിലുള്ള പരീക്ഷകളില്‍ വിജയം കൈവരിക്കും. ജോലിയില്‍ ഒരു മാറ്റത്തിന് സാധ്യതയുണ്ട്. മേല്‍ അധികാരികളുമായി കലഹത്തിന് സാധ്യതയുണ്ട്. പൂര്‍വ്വികമായ പല കര്‍മ്മങ്ങളും ഏറ്റെടുത്ത് നടത്താന്‍ സാധ്യതയുണ്ട്. ധൈര്യഹാനി സംഭവിക്കും. വെള്ളത്തില്‍ നിന്നുള്ള ജീവികളുടെ ആക്രമണത്താല്‍ വ്രണങ്ങള്‍ ഉണ്ടാകുവാന്‍ ഇടയുണ്ട്. സന്താനങ്ങള്‍ക്ക് അനുകൂലസമയമല്ല. കുടുംബത്തില്‍ പലതരത്തിലുള്ള കലഹങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. സ്വര്‍ണ്ണം, വെള്ളി, വസ്ത്രം എന്നിവ ലഭിക്കുവാന്‍ ഇടവരും. പലതരത്തിലുള്ള രോഗങ്ങള്‍ക്ക് ശമനം ഉണ്ടാകും. അതിഭയം, തസ്ക്കരഭയം എന്നിവ അനുഭവപ്പെടും. സന്താനങ്ങള്‍ നിമിത്തം പലവിധത്തിലുള്ള ഭാഗ്യങ്ങള്‍ വന്നുചേരും.
തുലാക്കൂറ്:
ചിത്തര 30 നാഴിക, ചോതി, വിശാഖം 45 നാഴിക
പലതരത്തിലുള്ള ഐശ്വര്യങ്ങള്‍ വന്നുചേരും. വാഹനം എന്നിവയ്ക്ക് നാശം വരുവാന്‍ സാധ്യതയുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് അനുയോജ്യസമയമാണ്. പല സ്ഥലത്തും പഠനമികവ് തെളിയിക്കുവാന്‍ ഇടവരും. രക്തം കോപിച്ചുള്ള പലവിധത്തിലുള്ള രോഗങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. ധര്‍മ്മകര്‍മ്മങ്ങള്‍ നടത്തുവാന്‍ ഇടയുണ്ട്. ബുദ്ധിപരമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് പലതരത്തിലുള്ള പ്രതിസന്ധികളെ തരണം ചെയ്യും. സ്ത്രീകള്‍ നിമിത്തം ധനം എന്നിവയ്ക്ക് നാശം സംഭവിക്കും. സ്വര്‍ണ്ണം, വള്ളി എന്നിവ നഷ്ടപ്പെടുവാന്‍ സാധ്യതയുണ്ട്. പലതരത്തിലുള്ള രോഗപീഢകള്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. ദാസന്മാര്ക്ക് നാശം. പലതരത്തിലുള്ള ആപത്ത് ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. സന്താനങ്ങള്‍ക്ക് ഹേതുവായി ഭാഗ്യങ്ങള്‍ ഉണ്ടാകും. ജോലിയില്‍ പലതരത്തിലുള്ള തടസ്സങ്ങള്‍ ഉണ്ടാകും.
വൃശ്ചികക്കൂറ്:
വിശാഖം 15 നാഴിക, അനിഴം, തൃക്കേട്ട
പല കാര്യങ്ങളിലും ബന്ധുജനങ്ങളില്‍നിന്നും സഹായം ലഭിക്കും. സ്വര്‍ണ്ണം, വെള്ളി എന്നിവയുടെ ക്രയവിക്രയങ്ങളില്‍നിന്നും ലാഭം വന്നുഭവിക്കും. നാല്ക്കാലികള്, സ്വര്‍ണ്ണം, വെള്ളി, വസ്ത്രം എന്നിവ ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലസമയമാണ്. പല പരീക്ഷകളിലും വിജയം കൈവരിക്കും. ബുദ്ധിപരമായ പ്രവര്‍ത്തനങ്ങളിലൂടെ പലതരത്തിലുള്ള പ്രതിസന്ധികളെ തരണം ചെയ്യും. സഹോദരങ്ങള്‍ തമ്മില്‍ ഐക്യം വര്‍ദ്ധിക്കും. സന്താനങ്ങളില്‍നിന്നും വിഷമതകള്‍ നേരിടുവാന്‍ സാധ്യതയുണ്ട്. മനോദുഃഖങ്ങള്‍ പലതരത്തില്‍ വന്നുചേരും. ഭാഗ്യങ്ങള്‍ക്ക് ഹാനി സംഭവിക്കാന്‍ ഇടയുണ്ട്. ജോലിയില്‍ ഉയര്‍ച്ച ഉണ്ടാകും. സ്ഥാനമാനങ്ങള്‍ നേടിയെടുക്കുവാന്‍ സാധ്യമാകും. പല കാര്യങ്ങളും വിചാരിച്ചപോലെ നടക്കുവാന്‍ സാധ്യതയുണ്ട്. സര്‍ക്കാരില്‍നിന്നും ലാഭം കിട്ടും. മുടങ്ങി കിടന്നിരുന്ന പ്രവര്‍ത്തനങ്ങള്‍ വീണ്ടും ചെയ്യാന്‍ അവസരം ഉണ്ടാകും.
ധനുക്കൂറ്:
മൂലം, പൂരാടം, ഉത്രാടം 15 നാഴിക
പല കാര്യങ്ങളില്‍ വിജയം ഭവിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ സമയമാണ്. എഴുതിയിരിക്കുന്ന പരീക്ഷകളില്‍ വിജയം ഭവഴിക്കാന് ഇടയുണ്ട്. സഹോദരങ്ങള്‍ തമ്മില്‍ കലഹത്തിന് ഇടയുണ്ട്. സൈനിക വിഭാഗത്തില്‍ ഉള്ളവര്‍ക്ക് അനുകൂലസമയമല്ല. പൂര്‍വ്വികമായ പല കാര്യങ്ങള്‍ക്കും തടസ്സം നേരിടും. ഉദരസംബന്ധമായ രോഗങ്ങള്‍ക്ക് ഇടയുണ്ട്. സ്വര്‍ണ്ണം, ഔഷധം എന്നിവയുടെ ക്രയവിക്രയംകൊണ്ട് ധനലാഭം ഉണ്ടാകും. വിവാഹത്തിന് അനുകൂലമായ സമയം ആണ്. കള്ളന്മാരില്നിന്നും ഉപദ്രവങ്ങള്‍ ഉണ്ടാകും. ജോലിയില്‍ പല തരത്തിലുള്ള തടസ്സങ്ങള്‍ ഉണ്ടാകും.
മകരക്കൂറ്:
ഉത്രാടം 45 നാഴിക, തിരുവോണം, അവിട്ടം 30 നാഴിക
വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലസമയമാണ്. പൂര്‍വ്വികമായ ധനത്തിന് അഭിവൃദ്ധിയുണ്ടാകും. കുടുംബത്തില്‍ തടസ്സങ്ങള്‍ ഉണ്ടാകും. സന്താനങ്ങളില്‍നിന്നും ദുഃഖങ്ങള്‍ ഉണ്ടാകും. സഹോദരങ്ങള്‍ തമ്മില്‍ കലഹത്തിന് ഇടയുണ്ട്. പല കാര്യങ്ങളിലും പരാജയം അനുഭവപ്പെടാന്‍ സാദ്ധ്യതയുണ്ട്. പലതരത്തിലുള്ള മനോവിഷമതകള്‍ അലട്ടുവാന്‍ ഇടയുണ്ട്. കൃഷി ചെയ്യുന്നവര്‍ക്ക് അനുകൂലസമയമല്ല. വിവാഹത്തിന് അനുയോജ്യസമയമല്ല. പല കാര്യത്തിലും ഭാഗ്യതടസ്സം, കാര്യവിഘ്നം എന്നിവ അനുഭവപ്പെടും. പലവിധത്തിലുള്ള ഭാഗ്യങ്ങള്‍ വന്നുചേരും. സൈനികവിഭാഗത്തില്‍ ഉള്ളവര്‍ അനുകൂലസമയമാണ്. സ്വന്തമായി കച്ചവടങ്ങള്‍ തുടങ്ങുവാന്‍ ഇടവരും.
കുംഭക്കൂറ്:
അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി 45 നാഴിക
പൂര്‍വ്വികമായ ധനത്തിന് അഭിവൃദ്ധിയുണ്ടാകും. സഹോദരങ്ങള്‍ തമ്മില്‍ കലഹത്തിന് ഇടയുണ്ട്. നാല്ക്കാലികള്, കൃഷി എന്നിവയില്‍നിന്ന് ലാഭം കൈവരിക്കാന്‍ സാധ്യതയുണ്ട്. സന്താനങ്ങളില്‍നിന്നും പലവിധത്തില്‍ ഉള്ള സന്തോഷങ്ങള്‍ വന്നുഭവിക്കും. വാതം, രക്തം, കോപിച്ചുള്ള രോഗങ്ങള്‍ക്ക് സാധ്യതയുണ്ട്. തസ്ക്കരഭയം, അഗ്നിഭയം എന്നിവയ്ക്കും സാദ്ധ്യതയുണ്ട്. വിദേശയാത്രകള്‍ക്ക് തടസ്സം നേരിടും. വിവാഹത്തിന് അനുകൂലസമയമല്ല. ഭാഗ്യങ്ങള്‍ക്ക് ഹാനി സംഭവിക്കും. വ്രതാനുഷ്ഠാദികള്ക്ക് തടസ്സം ഉണ്ടാകും. തൊഴില്‍മേഖലയില്‍ പലവിധത്തിലുള്ള നേട്ടങ്ങള്‍ കൈവരിക്കും. സ്വന്തമായി കച്ചവടം ആരംഭിക്കാനിടവരും.
മീനക്കൂറ്:
പൂരുരുട്ടാതി 15 നാഴിക, ഉത്തൃട്ടാതി, രേവതി
വാഹനം, കൃഷി ഭൂമി, നാല്ക്കാലികള് എന്നിവയില്‍നിന്ന് ലാഭം കൈവരിക്കും. ശത്രുക്കളുടെ മേല്‍ വിജയം വരിക്കും. സ്ത്രീകള്‍ നിമിത്തം ലാഭം വന്നുചേരും. ഭൂമി, സ്വര്‍ണ്ണം എന്നിവയുടെ ക്രയവിക്രയം കൊണ്ട് ലാഭം ഉണ്ടാകും. മത്സ്യബന്ധനത്തിന് പോകുന്നവര്‍ക്ക് അനുകൂലസമയമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയമല്ല. പൂര്‍വ്വികമായ ധനത്തിന് നാശം സംഭവിക്കും. സദോരങ്ങള് തമ്മില്‍ കലഹത്തിന് ഇടയുണ്ട്. പണം കിട്ടും എന്ന് വിശ്വസിച്ചിരുന്ന സഹായങ്ങള്‍ ലഭിക്കാന്‍ കാലതമസം നേരിടും. ഭാഗ്യക്കുറവ് അനുഭവപ്പെടും. തൊഴില്‍രംഗത്ത് അഭിവൃദ്ധിയുണ്ടാകും. ദുഃഖനാശം സഭവിക്കും. ഇരുമ്പ് സാധനങ്ങള്‍ ലഭിക്കും.
Recent Comments