അന്തരിച്ച സീതാറാം യെച്ചൂരിക്കു പകരം സിപിഎം ജനറൽ സെക്രട്ടറി ആരാവും? 17 അംഗ പോളിറ്റ് ബ്യുറോയിൽ നിന്നും സീനിയറായ ഒരാൾക്ക് താൽക്കാലിക ചുമതല നൽകാനാണ് സാധ്യത. 17 അംഗ പോളിറ്റ് ബ്യുറോയിൽ കോടിയേരി ബാലകൃഷ്ണൻ, സീതാറാം യെച്ചൂരി എന്നിവർ അന്തരിച്ചു .കോടിയേരിക്കു പകരം എം വി ഗോവിന്ദൻ വന്നു . ഇപ്പോൾ പോളിറ്റ് ബ്യുറോയിൽ16 അംഗങ്ങളാണ് ഉള്ളത് .
പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, മുഹമ്മദ് സലിം, എം എ ബേബി, പിണറായി വിജയൻ, എം വി ഗോവിന്ദൻ മാസ്റ്റർ, എ വിജയരാഘവൻ, മണിക് സർക്കാർ, സുർജിയ കാന്ത മിശ്ര (Surjya Kanta Mishra), ബി വി രാഘവലു, സുഭാഷിണി അലി, ജി രാമകൃഷ്ണൻ, തപൻ സെൻ (Tapan Sen), നിലോപ്പൽ ബസു, രാമചന്ദ്ര ഡോം (Ramachandra Dome), അശോക് ധാവലെ (Ashok Dhawale) എന്നിവരാണ് സിപിഎം പോളിറ്റ് ബ്യുറോ അംഗങ്ങൾ
മേൽപ്പറഞ്ഞ പോളിറ്റ് ബ്യുറോ അംഗങ്ങളിൽ ജനറൽ സെക്രട്ടറിയാവാൻ ഏറ്റവും കൂടുതൽ സാധ്യത വൃന്ദ കാരാട്ട്, എം എ ബേബി, ബി വി രാഘവലു എന്നിവർക്കാണ്. പോളിറ്റ് ബ്യുറോയിലെ രണ്ട് വനിതാംഗങ്ങളിലൊരാളാണ് വൃന്ദ കാരാട്ട്. മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ പത്നിയാണ്. 76 കാരിയായ വൃന്ദ 75 പിന്നിട്ടതോടെ അടുത്ത തവണ പാർട്ടിയുടെ ഭാരവാഹിത്വത്തിൽ നിന്നും പിന്മാറും. 75 പിന്നിട്ടതുകൊണ്ടാണ് എസ് രാമചന്ദ്ര പിള്ള ഭാരവാഹിത്വത്തിൽ നിന്നും പിൻവാങ്ങിയത്.
അടുത്ത വർഷം നടക്കുന്ന പാർട്ടി കോൺഗ്രസുവരെ ജനറൽ സെക്രട്ടറിയുടെ താൽക്കാലിക ചുമതല നൽകാനാണ് തീരുമാനം .എം എ ബേബിയാണ് താൽക്കാലിക ജനറൽ സെക്രട്ടറിയാവുന്നതെങ്കിൽ അടുത്ത പാർട്ടി കോൺഗ്രസിൽ വീണ്ടും ജനറൽ സെക്രട്ടറിയാവും. 70 കാരനാണ് എം എ ബേബി. അതിനാൽ അഞ്ചു വർഷം കൂടി ബേബിക്ക് പാർട്ടി നേതൃപദവിയിൽ തുടരാനാവും. ആന്ധ്രപ്രദേശുകാരനായ ബി വി രാഘവലു താൽക്കാലിക ജനറൽ സെക്രട്ടറിയാവാൻ സാധ്യതയുണ്ട്. മുൻ ജനറൽ സെക്രട്ടറിയായ പ്രകാശ് കാരാട്ടിന് ജനറൽ സെക്രട്ടറിയുടെ താൽക്കാലിക ചാർജ് നൽകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
Recent Comments