ഭൂമി കുംഭകോണ കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കെതിരെ സംസ്ഥാന അഴിമതി വിരുദ്ധ സമിതി കേസെടുത്തു.. കോടതി ഉത്തരവിനെ തുടർന്നാണ് കേസ് എടുത്തത്. പോലീസ് രജിസ്ട്രർ ചെയ്ത എഫ്ഐആറിൽ സിദ്ധരാമയ്യ ഒന്നാം പ്രതിയാണ് .4,000 കോടി രൂപയുടെ കുംഭകോണം നടന്നതായാണ് കണക്കാക്കുന്നത്
ഓഗസ്റ്റിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ കർണാടക ഗവർണർ തവർ ചന്ദ് ഗെലോട്ട് അനുമതി നൽകിയിരുന്നു. ഈ മാസം ആദ്യം കർണാടക ഹൈക്കോടതി ഗവർണറുടെ അനുമതി ശരിവച്ചിരുന്നു. തുടർന്ന്, മുൻ, നിലവിലെ എംപിമാർ/എംഎൽഎമാർ ഉൾപ്പെട്ട ക്രിമിനൽ കേസുകൾക്കായുള്ള പ്രത്യേക കോടതി, വിവരാവകാശ പ്രവർത്തക സ്നേഹമയി കൃഷ്ണ നൽകിയ പരാതി അന്വേഷിക്കാൻ മൈസൂരുവിലെ ലോകായുക്ത പോലീസിനോട് നിർദ്ദേശിച്ചു .
മുഡ ഏറ്റെടുത്ത ഭൂമിക്കു പകരം സിദ്ധരാമയ്യയുടെ ഭാര്യ പാർവതിക്ക് മൈസൂരിലെ പ്രധാന പ്രദേശത്ത് വൻ വിലയുള്ള പ്ലോട്ടുകൾ അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് ആരോപണം . മുഡയുടെ 50:50 അനുപാതത്തിലുള്ള പദ്ധതി പ്രകാരം 3.16 ഏക്കർ ഭൂമിക്ക് പകരമായി പാർവതിക്ക് മൈസൂരിലെ പ്രധാന പ്രദേശത്ത് പ്ലോട്ടുകൾ അനുവദിച്ചു. അതേസമയം മൈസൂരിലെ കസാരെ ഗ്രാമത്തിലെ 3.16 ഏക്കറിന് അവർക്ക് നിയമപരമായ അവകാശമില്ലെന്നും ആരോപണമുണ്ട്.
“ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. ഇതാദ്യമായാണ് എനിക്കെതിരെ ഒരു രാഷ്ട്രീയ കേസ് രജിസ്റ്റർ ചെയ്യുന്നത്. ഇതൊരു രാഷ്ട്രീയ കേസാണ്, ദയവായി അടിവരയിടുക,”എന്ന് സിദ്ധരാമയ്യ പറഞ്ഞു. രാജ്യത്തുടനീളം പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സി.ബി.ഐ, ഇ.ഡി തുടങ്ങിയ കേന്ദ്ര ഏജൻസികളെയും ഗവർണറുടെ ഓഫീസിനെയും കേന്ദ്ര സർക്കാർ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു..
ഭൂമി കുംഭകോണത്തെ തുടർന്ന് സിദ്ധരാമയ്യയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷമായ ബിജെപി -ജനതാദൾ പ്രക്ഷോഭം ആരംഭിച്ചിട്ടുണ്ട്.സ്വന്തം പാർട്ടിയായ കോൺഗ്രസിലും സിദ്ധരാമയ്യയെ മാറ്റണമെന്ന ആവശ്യം ശക്തമാണ് .പകരം ഡി കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട് .
Recent Comments