തൃശൂർ ജില്ലയിൽ മൂന്നിടങ്ങളിൽ നടത്തിയ എ ടി എം കവർച്ചാ കേസിൽ പ്രതികൾ പിടിയിൽ .പിടിയിലായത് ഗ്യാസ് കട്ടർ ഗ്യാങ് എന്നറിയപ്പെടുന്ന കുപ്രസിദ്ധ മോഷ്ടാക്കളാണെന്ന് പോലീസ് പറഞ്ഞു. പ്രതികൾ കേരളത്തിലെത്തിയത് വിമാനത്തിലാണ്. പ്രത്യേ ബാങ്കിന്റെ എടിഎമ്മുകളെ മാത്രം ലക്ഷ്യം വെച്ചായിരുന്നു ഇവർ മോഷണം നടത്തിയിരുന്നത്. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് ട്രക്കിന്റെ ഉടമയാണെന്നും പോലീസ് പറഞ്ഞു.മൊത്തം 65 ലക്ഷം രൂപയാണ് കവർച്ച ചെയ്തത്
കൃത്യമായ ആസൂത്രണത്തോടെയായിരുന്നു സംഘം സഞ്ചരിച്ചിരുന്നത്. പണം നിറച്ചുവെച്ചിരിക്കുന്ന പ്രമുഖ ബാങ്കിന്റെ എ.ടി.എം ലക്ഷ്യം വെച്ചായിരുന്നു കവർച്ചാ സംഘം നീങ്ങിയിരുന്നത്. നേരത്തെ ഹരിയാന, മേവാർ തുടങ്ങിയിടങ്ങളിൽ കവർച്ച നടത്തിയതും ഈ സംഘമാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. മോഷണത്തിനായി പ്രത്യേക രീതിയായിരുന്നു സംഘം സ്വീകരിച്ചിരുന്നത്.
പ്രതികളിൽ രണ്ട് പേർ കവർച്ചയ്ക്കായി കേരളത്തിലെത്തിയത് വിമാന മാർഗ്ഗം. മൂന്ന് പേർ കാറിലും മറ്റുള്ളവർ ട്രക്കിലുമാണ് കേരളത്തിലെത്തിയത്. സംഘത്തിലെ ഒരാളായ മുബാറകിനെ നടന്ന സംഭവങ്ങളെ കുറിച്ച് ഒരു അറിവുമില്ലെന്നും പൊലീസുമായി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് ട്രക്ക് ഉടമ സുമാനുദ്ദീൻ ആണെന്നും തമിഴ്നാട് പൊലീസ് സ്ഥിരീകരിച്ചു
Recent Comments