ബാലചന്ദ്രമേനോന് എതിരെയുള്ള നടിയുടെ ലൈംഗികാരോപണം സംപ്രേഷണം ചെയ്ത യൂട്യൂബ് ചാനലുകള്‍ക്കെതിരെ കേസ്. കൊച്ചി സൈബര്‍ സിറ്റി പൊലീസാണ് കേസെടുത്തത്. ലൈംഗികത പ്രകടമാക്കുന്ന ഉള്ളടക്കം പ്രചരിപ്പിച്ചതിന് ഐടി ആക്ടിലെ 67, 67എ വകുപ്പുകള്‍ പ്രകാരമാണ് കേസ്.
ആലുവ സ്വദേശിയായ നടിക്കും അഭിഭാഷകനുമെതിരെ നടന് പരാതി നല്‍കിയിട്ടുണ്ട്. ലൈംഗിക ചുവയുള്ള ഉള്ളടക്കമാണ് വിഡിയോയില്‍ ഉണ്ടായിരുന്നതെന്നും ഇതിനെതിരെ കേസെടുക്കണമെന്നുമായിരുന്നു പരാതി. മൂന്ന് ലൈംഗിക ആരോപണങ്ങള്‍ ഉടന്‍ വരുമെന്ന് ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് ബാലചന്ദ്രമേനോന് പരാതിയില്‍ പറയുന്നു.
‘മൂന്ന് ലൈംഗിക ആരോപണങ്ങള്‍ ഉടന്‍ വരുമെന്നായിരുന്നു നടിയുടെ അഭിഭാഷകന് ഫോണില്‍ ഭീഷണിപ്പെടുത്തിയത്. ഭാര്യയുടെ നമ്പറില്‍ സെപ്റ്റംബര്‍ 13നാണ് കോള്‍ വന്നത്. ഇതിന്റെ പിറ്റേന്ന് നടി സമൂഹമാധ്യമത്തില്‍ തനിക്കെതിരെ പോസ്റ്റിട്ടു’- ബാലചന്ദ്രമേനോന് പരാതിയില്‍ പറയുന്നു.
ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ച് ബാലചന്ദ്രമേനോന് മോശമായി പെരുമാറിയതായി നടി ആരോപിച്ചിരുന്നു. മുറിയിലേക്ക് വിളിപ്പിച്ചുവെന്നും ലൈംഗിക താല്പര്യത്തോടെ പെരുമാറിയെന്നുമാണ് ആലുവ സ്വദേശിനിയായ നടി യൂട്യൂബ് വീഡിയോയില്‍ പറഞ്ഞത്.
Recent Comments