എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ പതിനാറാം തവണയും കാരിച്ചാൽ ജലരാജാവായി നെഹ്റു കപ്പ് കരസ്ഥമാക്കി . പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ കാരിച്ചാൽ ചുണ്ടനാണ് ആർക്കും തകർക്കാനാവാത്ത റെക്കാർഡ് കുറിച്ചത് .. തുടർച്ചയായി അഞ്ചാം വര്‍ഷമാണ് കാരിച്ചാൽ വെള്ളിക്കപ്പിൽ മുത്തമിടുന്നത്. വാശിയേറിയ മത്സരത്തിൽ പുന്നമടയുടെ ഓളപ്പരപ്പുകളെ കീറിമുറിച്ച് ഫോട്ടോഫിനിഷിലാണ് കാരിച്ചാല്‍ ചുണ്ടന് ഒന്നാമത്തെത്തിയത്.
വി.ബി.സി. കൈനകരി ബോട്ട് ക്ലബിന്റെ വീയപുരം ചുണ്ടന് രണ്ടാമതും, ടൗണ്‍ ബോട്ട് ക്ലബിന്റെ നടുഭാഗം ചുണ്ടൻ മൂന്നാമതും ഫിനിഷ് ചെയ്തു. നിരണം ബോട്ട് ക്ലബിന്റെ നിരണം ചുണ്ടനാണ് നാലാമതായി ഫിനിഷു ചെയ്തത്. 4.14.35 മിനിറ്റിൽ കാരിച്ചാൽ ഫിനിഷു ചെയ്തപ്പോൾ, മൈക്രോ സെക്കന്റുകളുടെ വ്യത്യാസത്തിൽ 4:22:58 മിനിറ്റിലാണ് വിയപുരം രണ്ടാം സ്ഥാനത്തായത്.അഞ്ചു ഹീറ്റ്സുകളിലായിരുന്നു പ്രാഥമിക മത്സരം. മികച്ച സമയത്തിന്റെ അടിസ്ഥാനത്തിലാണ് ഫൈനല്‍ ബര്‍ത്ത് നിശ്ചയിച്ചത്.കാരിച്ചാല്‍ ചുണ്ടന്റെ ക്യാപ്റ്റന്മാർ അലന് മൂന്നുതൈക്കല്‍, എയ്ഡന്‍ മൂന്നുതൈക്കല്‍, മനോജ് പി.പി എന്നിവരാണ്
Recent Comments