സിപിഎമ്മുമായും ഇടതുപക്ഷവുമായുമുള്ള ബന്ധം ഉപേക്ഷിച്ച പി.വി അൻവര്‍ എംഎംല്‍എയുടെ രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന്(സെപ്റ്റംബർ 29 ) നിലമ്പൂരിൽ നടക്കും . രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന സമ്മേളനമാണിത് നിലമ്പൂര്‍ ചന്തക്കുന്നില്‍ വൈകുന്നേരമാണ് പൊതു യോഗം .
കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തിൽ പുതിയ പാർട്ടി പ്രഖ്യാപന സാധ്യത അൻവർ തള്ളി കളഞ്ഞിരുന്നില്ല. ജനങ്ങളെ കാര്യങ്ങൾ അറിയിക്കാൻ നിലമ്പൂരിൽ പൊതുസമ്മേളനം വിളിക്കുമെന്നും അന്ന് അടുത്ത നീക്കം അറിയിക്കാമെന്നും അൻവർ പറഞ്ഞിരുന്നു.
കോടതിയിലും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവര്‍ത്തകരിലുമാണ് ഇനി തനിക്ക് ഇനി വിശ്വാസമുള്ളതെന്നും സാധാരണക്കാരായ സഖാക്കളുടെ പിന്തുണ തനിക്കുണ്ടെന്നും അൻവർ അന്ന് പലതവണ ആവർത്തിച്ചു.
പാര്‍ലമെന്ററി പാര്‍ട്ടി അംഗത്വം സ്വയം ഉപേക്ഷിച്ചതിനാല്‍ തന്നെ പി വി അൻവറുമായുള്ള എല്ലാ ബന്ധവും സിപിഎം ഉപേക്ഷിച്ചിരിക്കുകയാണ്. സിപിഎമ്മിൻ്റെ അംഗത്വവും അൻവറിന് ഇല്ല.
Recent Comments