സംസ്ഥാനത്ത് ഇനി രണ്ട് ദിവസം ഒരു തുള്ളി മദ്യം ലഭിക്കില്ല. ഡ്രൈഡേയും ഗാന്ധി ജയന്തിയും തൊട്ടടുത്ത ദിവസങ്ങളിൽ ആയതിനാലാണ് ഇത് . ബിവറേജസ് കോര്പ്പറേഷന് ഔട്ട്ലെറ്റുകള് ഓക്ടോബർ 1,2 തീയതികളിൽ അടച്ചിടും . എല്ലാ മാസവും ഒന്നാം തീയതി ഡ്രൈ ഡേയാണ് .അതിനാൽ എല്ലാ മാസവും ആ ദിവസം അവധിയാണ്.രണ്ട് ദിവസം മദ്യം കിട്ടാത്തതിനാൽ കുടിയൻമാർ ബുദ്ധിമുട്ടിലാവും
ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തിക്കും എല്ലാ വര്‍ഷവും മദ്യഷാപ്പുകള്‍ക്ക് അവധി ബാധകമാണ്. അടുപ്പിച്ച് രണ്ട് ദിവസം അവധി ആയതിനാല്‍ തന്നെ ഇന്ന് (സെപ്റ്റംബര്‍ 30) സംസ്ഥാനത്തെ ബിവറേജസ് ഔട്ട്ലെറ്റുകള്‍ക്ക് മുന്നില്‍ വൻ തിരക്ക്ണ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ് . ഇതിനനുസരിച്ച് മുന്നൊരുക്കങ്ങള്‍ നടത്തുന്നതിന്റെ തിരക്കിലാണ് പൊലീസ് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍.
ഓണക്കാലത്തെ മദ്യ വിൽപ്പനയിൽ കേരളം ഇത്തവണ റെക്കേർഡ് സൃഷ്ടിച്ചിരുന്നു. 818.21 കോടിയുടെ മദ്യമാണ് ഓണ സീസണിൽ വില്പന നടത്തിയത്. കഴിഞ്ഞ ഓണക്കാലത്ത് 809.25 കോടിയുടെ മദ്യമായിരുന്നു വിറ്റത്. നാലാം ദിവസത്തെ കണക്കുകൾ കൂടി വന്നപ്പോഴാണ് ഈ വർഷത്തെ മൊത്തം കണക്ക് റെക്കോർഡിൽ എത്തിയത്. ആദ്യം പുറത്തുവന്ന കണക്കുകൾ സൂചിപ്പിച്ചത് ഈ വർഷത്തെ ഓണത്തിന്റെ മദ്യ വിൽപ്പന കുറഞ്ഞു എന്ന രീതിയിൽ ആയിരുന്നു.
Recent Comments