സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം (തിങ്കളാഴ്ച) അര്‍ദ്ധരാത്രിയോടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വയറുവേദനയെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. രജനീകാന്തിന്റെ ആരോഗ്യനില തൃപ്തികരമെന്നാണ് ആശുപത്രിവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വാര്‍ത്ത പ്രചരിച്ചതിനെത്തുടര്‍ന്ന് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന പ്രാര്‍ത്ഥനകളുമായി ആരാധകര്‍ രംഗത്തെത്തി.
Recent Comments