ബോളിവുഡിലെ പ്രശസ്ത നടന് ഗോവിന്ദയ്ക്ക് വെടിയേറ്റു. തന്റെ കൈവശമുണ്ടായിരുന്ന തോക്ക് വീട്ടില്‍വച്ച് പരിശോധിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. കാലിനാണ് വെടിയേറ്റത്. ഉടനെ നടനെ സമീപത്തുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചതായാണ് വിവരം.
നിലവില്‍ ക്രിറ്റികെയര്‍ ആശുപത്രിയിലാണ് നടന്. ഗോവിന്ദയുടെ കൈവശമുണ്ടായിരുന്ന തോക്ക് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷിക്കുകയാണ്. പുലര്‍ച്ചെ 4:45 നാണ് അപകടമുണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
1990 കളില്‍ ബോളിവുഡിലെ മുന്‍നിര നായകന്മാരില് ഒരാളായിരുന്നു ഗോവിന്ദ. ആരാധികമാരുടെ വലിയൊരു കൂട്ടം തന്നെ താരത്തിനുണ്ടായിരുന്നു. അക്കാലത്ത് ഗോവിന്ദയുടെ വീടിനു മുന്നിലും സിനിമാ സെറ്റുകള്‍ക്ക് പുറത്തും താരത്തെ ഒരു നോക്ക് കാണാനായി സ്ത്രീകള്‍ തടിച്ചുകൂടാറുണ്ടായിരുന്നതായി നടന്റെ ഭാര്യ സുനിത തന്നെ മുന്‍പൊരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.
Recent Comments