ഇടതുപക്ഷത്തിന്റെ തല ആയതിനാലാണ് മുഖ്യമന്ത്രി പിണറായി വിജയന് ആക്രമിക്കപ്പെടുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. മുഖ്യമന്ത്രിക്ക് അഭിമുഖത്തിന് പിആര്‍ ഏജന്‍സിയുടെ ആവശ്യമില്ല. മാധ്യമങ്ങളാണ് മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് താല്പര്യപ്പെടുന്നത്. മുഖ്യമന്ത്രിക്ക് ജനങ്ങളോട് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ഇടനിലക്കാരന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി മലപ്പുറത്തെ അപമാനിച്ചുവെന്ന രീതിയിലാണ് മാധ്യമങ്ങള്‍ പ്രചാരണം നടത്തിയത്. ഇതിന്റെ നിജസ്ഥിതി മനസിലാക്കിയശേഷവും തിരുത്താന്‍ മാധ്യമങ്ങള്‍ തയ്യാറായില്ല. കണ്ണാടിയില്‍ നോക്കിയെങ്കിലും ഈ പ്രചാരണത്തിന് മാപ്പ് പറയാന്‍ മാധ്യമങ്ങള്‍ തയ്യാറാകണമെന്നും റിയാസ് ആവശ്യപ്പെട്ടു.
സര്‍ക്കാരിനെതിരെ വലിയ പ്രചാരണം ഉണ്ടായിട്ടും ഇടതുപക്ഷത്തിന് തുടര്‍ഭരണം ലഭിച്ചു. കേരളത്തില്‍ ഇനിയും ഇടതുപക്ഷത്തിന്റെ ഭരണം ഉണ്ടാകും. മുഖ്യമന്ത്രി മലപ്പുറത്തെ അപമാനിച്ചിട്ടില്ല. പാര്‍ട്ടിക്കെതിരായ നീക്കത്തെ ചെറുക്കും. മാധ്യമങ്ങള്‍ എന്തു പ്രചാരണം നടത്തിയാലും ഇടതുപക്ഷ രാഷ്ട്രീയം പറയും. കൂടുതല്‍ മറുപടി മുഖ്യമന്ത്രിയും ഓഫീസും പറയുമെന്നാണ് വിശ്വാസമെന്നും റിയാസ് പറഞ്ഞു.
മലപ്പുറത്ത് ഹവാല പണമിടപാടും സ്വര്‍ണക്കടത്തും കൂടുതലാണെന്നും ഇത് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെന്നുമുള്ള ഹിന്ദുവില്‍ വന്ന അഭിമുഖത്തിലെ മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശമാണ് വിവാദമായത്. പരാമര്‍ശം വിവാദമായതോടെ തെറ്റുപറ്റിയത് പത്രത്തിനാണെന്ന് കാണിച്ച് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി ‘ദി ഹിന്ദു’വിന് കത്ത് നല്കി. തെറ്റ് അംഗീകരിച്ച് ‘ഹിന്ദു’ വാര്‍ത്താ കുറിപ്പും ഇറക്കി. മുഖ്യമന്ത്രിക്കുവേണ്ടി പിആര്‍ ഏജന്‍സി സമീപിച്ചെന്നും അവര്‍ നല്കിയ കുറിപ്പിലെ കാര്യങ്ങളാണ് മുഖ്യമന്ത്രിയുടെ ഓഫീസ് തെറ്റായ പരാമര്‍ശമായി ചൂണ്ടിക്കാട്ടിയിട്ടുള്ളതെന്നുമാണ് കുറിപ്പില്‍ വ്യക്തമാക്കിയത്.
Recent Comments