സ്ത്രീത്വത്തെ അപമാനിച്ചെന്ന നടിയുടെ പരാതിയിൽ സിനിമ താരങ്ങൾക്കെതിരെ കേസെടുത്ത് പൊലീസ്. യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ചലച്ചിത്ര താരങ്ങളായ സ്വാസിക, ബീന ആന്റണി, ഭര്‍ത്താവ് മനോജ് എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ബീന ആന്റണിയെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. മനോജ് രണ്ടാം പ്രതിയും സ്വാസിക മൂന്നാം പ്രതിയുമാണ്. നെടുമ്പാശ്ശേരി പൊലീസാണ് കേസ് എടുത്തിരിക്കുന്നത്. പ്രമുഖ നടന്മാര്ക്കെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ച നടിയാണ് പരാതി നല്‍കിയത്. നടന്മാർക്കെതിരെ ആരോപണം ഉന്നയിച്ചതിന്റെ പേരാലാണ് തനിക്കെതിരെ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ പരാമർശം നടത്തിയെന്നാണ് നടിയുടെ ആരോപണം.
യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയിലൂടെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച്, കഴിഞ്ഞ ആഴ്ചയാണ് ബീനാ ആന്റണിക്കും മനോജിനും സ്വാസികയ്ക്കുമെതിരെ നടി പൊലീസിൽ പരാതി നൽകിയത്. ബീന ആന്റണിയുടെ ഭര്‍ത്താവ് മനോജ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയിൽ പ്രതികരിച്ച് ആലുവ സ്വദേശിയായ നടി ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇതിനു പിന്നാലെ ബീന ആന്റണിയും പ്രതികരണവുമായി സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു.
Recent Comments