സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം സുരക്ഷിതമായി ഇന്നലെ (ഒക്ടോബർ 11 ) നിലത്തിറക്കിയ വനിത പൈലറ്റിനു അഭിനന്ദന പ്രവാഹം .രണ്ടര മണിക്കൂർ 140 യാത്രക്കാരുമായി ആകാശത്ത് പറന്ന ശേഷമാണ് വിമാനം സുരക്ഷിതമായി ലാന്റ് ചെയ്തത് .ഇന്നലെ (ഒക്ടോബർ 11 ) ട്രിച്ചി വിമാനത്താവളത്തിൽ നിന്നും പറന്ന ഉടനെയാണ് സാങ്കേതിക തകരാർ പൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടത്.
അടിയന്തരമായി തിരിച്ചിറക്കേണ്ടി വരുമെന്ന് പൈലറ്റ് വിമാനത്താവള അധികൃതരെ അറിയിച്ചു. ഇന്ധന ടാങ്ക് നിറഞ്ഞിരിക്കുന്ന വിമാനം തിരിച്ചിറക്കുമ്പോഴുള്ള അപകടം ഒഴിവാക്കുവാൻ കുറച്ച് സമയം പറത്താനായിരുന്നു പൈലറ്റിന് കിട്ടിയ നിർദേശം .ഇതുപ്രകാരം രണ്ടര മണിക്കൂർ ട്രിച്ചിയുടെ ആകാശത്ത് പറന്നു .എന്തും സംഭവിക്കാവുന്ന നിമിഷങ്ങൾ .രാജ്യത്തെ മുൾമുനയിൽ നിർത്തിയ ഏതാനും മണിക്കൂറുകൾ .ഈ സമയത്ത് ലാന്ഡിങ്ങിന് വേണ്ട മുന്നൊരുക്കങ്ങൾ വിമാനത്താവളത്തിലൊരുക്കി .ഇരുപതിലേറെ ആംബുലൻസുകളും ആവശ്യത്തിനു വെള്ളവുമായി ഫയർ എഞ്ചിനുകളും നിരന്നു.ഈ സമയം ട്രിച്ചിയിലിറങ്ങേണ്ട വിമാനങ്ങൾ കോയമ്പത്തൂർ ,മധുര വിമാനത്താവളത്തിലേക്ക് തിരിച്ചു വിട്ടു .ഒടുവിൽ രാത്രി 8 .15 നു വിമാനം റൺവേയിറങ്ങുകയും യാത്രക്കാരെ പുറത്തെത്തിക്കുകയും ചെയ്തതോടെയാണ് ആശ്വാസമായത് .
തികഞ്ഞ മനസാന്നിധ്യത്തോടെ ദൗത്യം പൂർത്തിയാക്കിയ വിമാനത്തിന്റെ പൈലറ്റ് കയ്യടി നേടുകയാണ് ഇപ്പോൾ .പൈലറ്റ് ഒരു വനിതയാണ് എന്നറിയുമ്പോൾ രാജ്യത്തിൻറെ അഭിമാനം കൊടും മുടിയോളമാണ് ഉയർന്നത് . ഈ വനിത പൈലത്തിന്റെ പേര് ക്യാപ്റ്റൻ ഡാനിയൽ പെലിസ എന്നാണ് . മനോധൈര്യത്തിന്റെ ആൾരൂപം എന്ന് പ്രശംസിച്ചാണ് ക്യാപ്റ്റൻ പെലിസയ്ക്ക് അഭിനന്ദനങ്ങൾ എത്തുന്നത്.
നിർണായകമായ ഈ മണിക്കൂറിൽ വനിത പൈലറ്റിന്റെ മനോബലമാണ് വലിയ അപകടങ്ങൾ സൃഷ്ടിക്കാതെ വിമാനത്തിന് അടിയന്തര ലാൻഡിങ് സാധ്യമായത്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഉൾപ്പെടെയുള്ളവർ വിമാനത്തിന്റെ സുരക്ഷിത ലാൻഡിങ്ങിന് പൈലറ്റിന് അഭിനന്ദനവുമായി എത്തി.
ലാൻഡിങ് ഗിയർ പ്രശ്നത്തെ കുറിച്ചുള്ള വാർത്തകൾ ലഭിച്ചയുടൻ വേണ്ട നടപടികൾ സ്വീകരിച്ചു . വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തുവെന്ന് വാർത്ത കേട്ടപ്പോൾ ഹൃദയം നിറഞ്ഞു. സുരക്ഷിതമായ ലാൻഡിംഗിന് നേതൃത്വം നൽകിയ ക്യാപ്റ്റനും സംഘത്തിനും അഭിനന്ദനങ്ങൾ എന്നും തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ എക്സിൽ കുറിച്ചു
Recent Comments