വല്യമ്മച്ചീ… ചാച്ചന് നേരത്തേ പട്ടാളക്കാരനായിരുന്നോ? എന്നെ കല്യാണം കഴിക്കാന്‍ വന്നപ്പഴേ… പട്ടാളക്കാരനാകാന്‍ പോകുവാന്നാ പറഞ്ഞത്?
റെജീസ് ആന്റണി സംവിധാനം ചെയ്യുന്ന സ്വര്‍ഗം എന്ന ചിത്രത്തിനു വേണ്ടി മമ്മൂട്ടിക്കമ്പനിയിലൂടെ പുറത്തുവിട്ട ഒഫീഷ്യല്‍ ട്രെയിലറിലൂടെ പുറത്തുവിട്ടതിലെ പ്രസക്തമായ ചോദ്യമാണിത്.:. ജോസൂട്ടി എന്ന കഥാപാത്രത്തെക്കുറിച്ചാണ് ഈ ചോദ്യം.
അതിനുള്ള മറുപടിയാണ് ജോസൂട്ടിയുടെ ഭാര്യ സിസിലിപറയുന്നത് – ‘എന്നെ കല്യാണം കഴിക്കാന്‍ വന്നപ്പഴേ പറഞ്ഞതാണ് പട്ടാളക്കാരനാകുന്നൂന്ന്… പിന്നീട് കാണുന്നതൊക്കെ ജോസൂട്ടിയുടെ പല ആക്റ്റിവിറ്റീസുമാണ്. പള്ളിയില്‍ ലേലം വിളിക്കുന്നു. വണ്ടി കഴുകുന്നു… ഒരു പ്രയത്നശാലിയുടെ അദ്ധ്വാനത്തിന്റെ പ്രതിഫലനമെല്ലാം ജോസൂട്ടിയില്‍ കാണാം. അതിനൊപ്പം തന്നെ മറ്റൊരു കുടുംബത്തേയും ഇഴചേര്‍ക്കുന്നുണ്ട്.
ഒരമ്മയുടെ വേദനയുടെ അനുഭവങ്ങള്‍ പങ്കുവെക്കുന്ന ഒരു കുടുംബിനിയും ഭര്‍ത്താവും. ഇവര്‍ക്കൊപ്പം ജീവിതവും സമൂഹവുമായി ബന്ധമുള്ള കഥാപാത്രങ്ങള്‍. ഇതിലൂടെയൊക്കെ വ്യക്തമാക്കുന്നത് ഒരു തികഞ്ഞ കുടുംബകഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നതെന്ന്. രണ്ടു കുടുംബങ്ങളെ പ്രധാനമായും കേന്ദ്രീകരിച്ചു കൊണ്ടാണ് ഈ ചിത്രത്തിന്റെ അവതരണം. ഒരു വശത്ത്, അദ്ധ്വാനിയും, സാധാരണ ക്കാരനുമായ ജോസൂട്ടി – സിസിലി കുടുംബം. മറ്റൊന്ന് എന്‍.ആര്.ഐ. കുടുംബമായ വക്കച്ചനും. ഭാര്യ ആനിയമ്മയും ഇരു കുടുംബങ്ങള്‍ തമ്മിലുള്ള വൈരുദ്ധ്യങ്ങളിലൂടെ സ്വന്തം കുടുംബങ്ങളില്ത്തന്നെയാണ് സ്വര്‍ഗമെന്ന് കാട്ടിത്തരുകയാണ് ഈ ചിത്രം.
മധ്യതിരുവതാംകൂറിലെ ക്രൈസ്തവപശ്ചാത്തലത്തിലൂടെ ഹൃദയഹാരിയായ ഒരു കുടുംബ കഥയാണ് എല്ലാ ആ കര്ഷകഘടകങ്ങളിലൂടെയും ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ജോസൂട്ടി-സിസിലി ദമ്പതിമാരെ അജു വര്‍ഗീസും അനന്യയുമവതരിപ്പിക്കുമ്പോള്, എന്‍.ആര്.ഐ. കുടുംബത്തെ ജോണി ആന്റണി- മഞ്ജു പിള്ള എന്നിവര്‍ അവതരിപ്പിക്കുന്നു. വിനീത് തട്ടില്‍, സിജോയ് വര്‍ഗീസ്, സാജന് ചെറുകയില്‍,അഭിരാം രാധാകൃഷ്ണന്, രഞ്ജിത്ത് കങ്കോല്‍, ഉണ്ണിരാജാ, കുടശ്ശനാട് കനകം, പുത്തില്ലം ഭാസി മനോഹരി ജോയ്, തുഷാര പിള്ള, മേരി (ആക്ഷന്‍ ഹീറോ ബിജു ഫെയിം), മഞ്ചാടി ജോബി എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കഥ ലിസ്റ്റി കെ. ഫെര്‍ണാണ്ടസ്, തിരക്കഥ റെ ജീസ് ആന്റണി, റോസ് റെ ജീസ്, ഗാനങ്ങള്‍- ഹരിനാരായണന്, സന്തോഷ് വര്‍മ്മ, ബേബി ജോണ്‍ കലയന്താനി, സംഗീതം- ബിജിപാല്‍ ജിന്റോ ജോണ്‍, ലിസ്സി കെ. ഫെര്‍ണാണ്ടസ്, ഛായാഗ്രഹണം- എസ്. ശരവണന്, എഡിറ്റിംഗ്- ഡോണ്‍ മാക്സ്, കലാസംവിധാനം- അപ്പുണ്ണി സാജന്, മേക്കപ്പ്- പാണ്ഡ്യന്, കോസ്റ്റ്യും ഡിസൈന്‍- റോസ് റെജീസ്, നിശ്ചല ഛായാഗ്രഹണം- ജിജേഷ് വാടി, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- ഏ.കെ. റെജിലേഷ്, അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ്- ആന്റോസ് മാണി, രാജേഷ് തോമസ്,
പ്രൊഡക്ഷന്‍ എക്സിക്കുട്ടീവ് ബാബുരാജ് മനിശ്ശേരി, പ്രൊഡക്ഷന്‍ കണ്ട്രോളര്- തോബിയാസ്, പി.ആര്.ഒ. വാഴൂര്‍ ജോസ്.
സി.എന്‍. ഗ്ലോബല്‍ മൂവീസിന്റെ ബാനറില്‍ ലിസ്സി കെ. ഫെര്‍ണാണ്ടസ്സും ടീമും നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പാലാ, ഭരണങ്ങാനം, കൊല്ലപ്പള്ളി, ഈരാറ്റുപേട്ട, പൂഞ്ഞാര്‍ ഭാഗങ്ങളിലായി പൂര്‍ത്തിയായിരിക്കുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്ന ഈ ചിത്രം ഒക്ടോബര്‍ അവസാന വാരത്തില്‍ പ്രദര്‍ശനത്തിനെ
ത്തുന്നു.
Recent Comments