നടന് ബാലയെ ഇന്ന് രാവിലെ പോലീസ് അറസ്റ്റ് ചെയ്തു. പാലാരിവട്ടത്തുള്ള അദ്ദേഹത്തിന്റെ ഫ്ളാറ്റിലെത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഗായികയും ബാലയുടെ മുന്‍ ഭാര്യയുമായ അമൃതയുടെ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കടവന്തറ പോലീസ് സ്റ്റേഷനിലാണ് ബാല ഇപ്പോള്‍ ഉള്ളത്. ചോദ്യം ചെയ്യലിനുശേഷം ബാലയെ കോടതിയില്‍ ഹാജരാക്കും. ജാമ്യമില്ലാ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
മകളെയും തന്നെയും സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്നാണ് അമൃത പ്രധാനമായും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഇരുവരും വിവാഹബന്ധം വേര്‍പ്പെടുത്തുമ്പോള്‍ എഴുതിക്കൊടുത്ത എഗ്രിമെന്റ് പ്രകാരം ഇവരുടെ സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ എവിടെയും ഉണ്ടാകരുതെന്ന നിര്‍ദ്ദേശവും ഉണ്ടായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ തന്നെയും മകളെ അപകീര്‍ത്തി പെടുത്തുകവഴി അതിന്റെ ലംഘനം കൂടിയാണ് നടന്നിരിക്കുന്നതെന്നും പരാതിയില്‍ ഉണ്ട്. കോടതിയില്‍നിന്ന് ബാല മകളെ ബലമായി കടത്തിക്കൊണ്ട് പോയതടക്കമുള്ള പല കാര്യങ്ങളും പരാതിയില്‍ ഉണ്ടെന്നാണ് അറിയുന്നത്. ഇതനുസരിച്ച് ജുവനൈല്‍ ആക്ട് പ്രകാരവും ബാലയ്ക്കെതിരെ കേസ്സെടുത്തിട്ടുണ്ട്.
Recent Comments