ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അന്യസംസ്ഥാന ഭര്ത്താക്കന്മാരുള്ള സംസ്ഥാനം കേരളമാണോ? മലയാളി സ്ത്രീകള്‍ കേരളത്തിലെ പുരുഷന്മാരെ വിട്ട് അന്യ സംസ്ഥാനക്കാരെ വിവാഹം കഴിക്കുന്ന ട്രെന്റ് കൂടിവരുകയാണെന്നാണ് ചിലരുടെ വാദം. സോഷ്യല്‍ മീഡിയയിലാണ് ഇത്തരം ചര്‍ച്ചകള്‍ നടക്കുന്നത്. അതിനവര്‍ ചൂണ്ടിക്കാണിക്കുന്നത് കഴിഞ്ഞ 10 വര്‍ഷങ്ങളില്‍ നടന്ന മലയാളി വിവാഹങ്ങളെപ്പറ്റി ഇന്ത്യന്‍ എക്സ്പ്രസ് പത്രം നടത്തിയ കണക്കുകളെന്നു പറഞ്ഞാണ് വാദിക്കുന്നത്.
എന്താണ് ഇതിന് കാരണം…? ചിലര്‍ പറയുന്നത് മലയാളി പുരുഷന്മാരുടെ സൗന്ദര്യമില്ലായ്മയെക്കുറിച്ചാണ്. മറു വിഭാഗം കേരളത്തിലെ പുരുഷന്മാര്ക്ക് എന്താണ് കുറവ് എന്ന് ചോദിക്കുന്നു.
വടക്കേയിന്ത്യയില്‍ കുറെ കാലത്തിനു മുമ്പ് ജാതിവ്യവസ്ഥിതിയില്‍ ഉയര്ന്നുനില്ക്കുന്ന ആള്ക്കാര് അന്യ സംസ്ഥാന സ്ത്രീകളെയാണ് വിവാഹം കഴിച്ച് വ്യത്യസ്ഥത കാട്ടിയിരുന്നത്. ഡല്‍ഹിയിലും മറ്റും സര്‍ക്കാരിലും ആര്‍മിയിലും വലിയ റാങ്കില്‍ ഇരിക്കുന്ന ആള്ക്കാര് അതൊരു സ്റ്റാറ്റസ് സിംമ്പല്‍ ആയിട്ട് കൊണ്ട് നടന്നിരുന്നുയെന്ന് ചിലര്‍ വാദിക്കുന്നു. ഇതൊക്കെ എത്രമാത്രം ശരിയാണെന്ന് വ്യക്തമല്ല.
അന്ന് വടക്കേയിന്ത്യക്കാര് കൊണ്ടു നടന്ന ആ ആചാരം അതേപോലെ കേരളത്തിലെ സ്ത്രീകളും ഇപ്പോള്‍ അനുകരിക്കാന്‍ തുടങ്ങിയിരിക്കുന്നുയെന്നാണ് വാദം .പഠിക്കാനും ജോലിക്കും ഒക്കെ ആയി ഡല്‍ഹിയിലും ബോംബെയിലും മറ്റും പോയി അവിടുന്ന് വിവാഹം കഴിച്ച ശേഷം ഞങ്ങള്‍ എന്തോ മഹാസംഭവം ആണ് എന്ന് തെളിയിക്കാനുള്ള ഒരു വെപ്രാളം മാത്രമാണിതെന്ന് മറ്റു ചിലര്‍ ഉന്നയിക്കുന്നു.
മലയാളി സ്ത്രീകള്‍ സുന്ദരികള്‍ ആയിരിക്കും. അവര്‍ക്ക് ഭാഷ നൈപുണ്യവും ഉണ്ടായിരിക്കും… അങ്ങനെ വരുമ്പോള്‍ അവിടുത്തെ പുരുഷന്മാര്ക്ക് ഇവരോട് കമ്പം തോന്നുക എന്നുള്ളത് വളരെ സ്വാഭാവികമാണ്.
മാത്രമല്ല, ശരിക്കും പണക്കാരെ കാണണമെങ്കില്‍ കേരളം വിട്ട് ആന്ധ്രയിലും മുംബയിലും ദില്ലിയിലുമൊക്കെ ചെല്ലണം. കല്യാണം കഴിച്ചാലും വേര്‍പിരിഞ്ഞാലും മങ്കമാര്‍ക്ക് കോടികളുടെ നേട്ടമുണ്ടെന്നും പറയുന്നു.
Recent Comments