പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രഖ്യാപിച്ച തീരുമാനത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് ഡോ. പി സരിന് രംഗത്ത്. പാര്‍ട്ടി അവഗണിച്ചെന്ന് സരിന്. പ്രതിപക്ഷ നേതാവ് വിഡി സതീശന് ഉള്‍പ്പെടെ അവഗണിച്ചെന്നാണ് സരിന്റെ ആക്ഷേപം.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ പാലക്കാട് കോണ്‍ഗ്രസിലെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചാല്‍ സരിന് എന്നൊരു കോണ്‍ഗ്രസ് പ്രവര്ത്തകന് ഈ നാട്ടിലുണ്ടെന്ന് ജനങ്ങളെ അറിയിക്കുമെന്ന് ഡോ. പി സരിന് നേരത്തെ വ്യക്തമാക്കിയിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍, ഡോ. പി സരിന്, വിടി ബല്‍റാം എന്നീ പേരുകളായിരുന്നു പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ നേതൃത്വം പരിഗണിച്ചിരുന്നത്.
ഷാഫി പറമ്പിലിന്റെ രാഷ്ട്രീയ സമ്മര്‍ദമാണ് പത്തനംതിട്ടയില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെ പാലക്കാട് മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. രാഹുലിന് മണ്ഡലത്തിലെ സാഹചര്യങ്ങളെക്കുറിച്ച് ധാരണ ഉണ്ടാകില്ലെന്ന് വിമര്‍ശിച്ച് കോണ്‍ഗ്രസിലെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. ഡോ. പി സരിനോ വിടി ബല്‍റാമോ സ്ഥാനാര്‍ഥി ആകുന്നതില്‍ വിയോജിപ്പില്ലെന്ന് ഒരു വിഭാഗം വ്യക്തമാക്കിയിരുന്നു. എന്നാല്‍ എതിര്‍പ്പെല്ലാം മറികടന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം.
Recent Comments