ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് നിയമസഭാ മണ്ഡലത്തിലെ വോട്ടെടുപ്പ് തീയ്യതിമാറ്റാൻ സാധ്യത .യുഡിഎഫും എൽഡിഎഫും ബിജെപിയും ഒറ്റക്കെട്ടായാണ് ഈ ആവശ്യം ഉന്നയിച്ചിട്ടുള്ളത് . കല്പാത്തി രഥോത്സവത്തിന്റെ ആദ്യദിനമാണ് വോട്ടെടുപ്പ് ദിവസമായ നവംബര്‍ 13. ഈ കാരണം ചൂണ്ടിക്കാട്ടി നവംബര്‍ 13,14,15 തീയ്യതികളില്‍ വോട്ടെടുപ്പ് നടത്തുന്നത് ഒഴിവാക്കണമെന്നാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
വിശ്വപ്രസിദ്ധമായ കൽപ്പാത്തിരഥോത്സവം പ്രമാണിച്ച് പാലക്കാട് തെരഞ്ഞെടുപ്പ് നവംബർ 13 ൽ നിന്ന് ഇരുപതിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നൽകിയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ വ്യക്തമാക്കി. നവംബർ 13 നു പാലക്കാട് തിരഞ്ഞെടുപ്പ് നടത്തുന്നത് പാലക്കാടിനെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ട് ആയതുകൊണ്ട് ഇരുപതാം തീയതിയിലേക്ക് മാറ്റിവെക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ.എം. ഹരിദാസ് പറഞ്ഞു.എൽഡിഎഫും യുഡിഎഫും വോട്ടെടുപ്പ് ദിവസം നവംബർ 13 ൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടതല്ലാതെ എന്ന് വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടില്ല .അതേസമയം ചേലക്കര നിയമസഭ സീറ്റിലും വയനാട് ലോകസഭ സീറ്റിലും നിശ്ചയിച്ച നവംബർ 13 നു തന്നെ നടക്കാനാണ് സാധ്യത
Recent Comments