ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡം എന്നീ 5 ഭാഷകളിലായി രാംഗോപാല്‍വര്‍മ്മ സംവിധാനം ചെയ്യുന്ന ഡി കമ്പനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഈയിടെ പുറത്തുവിട്ടു. സ്പാര്‍ക്ക് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഗര് മച്ചന്നൂര് നിര്‍മ്മിക്കുന്ന ചിത്രം വിതരണം ചെയ്യുന്നത് യു.എഫ്.ഒ മൂവീസ് ഇന്ത്യാ ലിമിറ്റഡാണ്.
2002 ല്‍ കമ്പനി എന്ന ചിത്രത്തിലൂടെ ഇന്ത്യന്‍ അധോലോക നായകന്മാരായ ദാവൂദ് ഇബ്രാഹിമിന്റെയും ഛോട്ടാരാജന്റെയും ജീവിതത്തിലെ ചില സംഭവങ്ങളെ അനാവരണം ചെയ്യാന്‍ സംവിധായകനായ രാംഗോപാല്‍ വര്‍മ്മ ശ്രമിച്ചിരുന്നു. ഈ ചിത്രത്തില്‍ ബില്‍ഗേറ്റ്സ്, ധീരുഭായ് അമ്പാനി എന്നിവരുടെ ജീവിതകഥയും ഉള്‍പ്പെടുത്തിയിരിക്കുന്നു.
ഇപ്പോഴിതാ 18 വര്‍ഷങ്ങള്‍ക്ക് ശേഷം ദാവൂദിന്റെയും ഛോട്ടാരോജന്റെയും അടുത്ത സുഹൃത്തുക്കളില്‍നിന്ന് പറഞ്ഞറിഞ്ഞ യഥാര്‍ത്ഥ കഥയാണ് ഡി കമ്പനിയിലൂടെ സംവിധായകന് പ്രേക്ഷകസമക്ഷം വയ്ക്കുന്നത്. കറാച്ചിയിലായിരുന്നു ചിത്രത്തിന്റെ ബഹുഭൂരിപക്ഷം ഭാഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്.
റിയലിസ്റ്റിക്കായി ചിത്രങ്ങളൊരുക്കാന്‍ പ്രത്യേക കഴിവുതന്നെ രാംഗോപാല്‍ വര്‍മ്മയ്ക്കുണ്ട്. എന്നാല്‍ അതില്‍നിന്നും വിഭിന്നമായി റിയലിസ്റ്റിക്കിനോടൊപ്പം ആക്ഷനും വൈലന്‍സും ക്രൈമും എല്ലാം ഒത്തുചേര്‍ന്ന തികഞ്ഞ ഒരു എന്റര്‍ടൈനര്‍ ആയിരിക്കും ഡി കമ്പനിയെന്ന് അണിയറക്കാര്‍ അവകാശപ്പെടുന്നു.
Recent Comments