നടി നെയ്യാറ്റിൻകര കോമളം അന്തരിച്ചു. 96 വയസ്സായിരുന്നു. കോമളാ മേനോൻ എന്നാണ് യഥാർത്ഥ പേര്. പ്രേം നസീറിന്റെ ആദ്യ നായികയായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് പാറശാല സരസ്വതി ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് മരണം.
കാട് പ്രമേയമാക്കി മലയാള ഭാഷയിൽ ആദ്യമിറങ്ങിയ സിനിമയായ വനമാലയിലൂടെയാണ് കോമളം ചലച്ചിത്ര ലോകത്ത് പ്രവേശിക്കുന്നത്. പ്രേം നസീറിന്റെ ആദ്യ സിനിമയും കോമളത്തിൻറെ മുന്നാമത്തെ ചിത്രമായിരുന്ന മരുകളിൽ അഭിനയിച്ചതോടെ അവർ കൂടതൽ ശ്രദ്ധനേടിയത്. ശേഷം വനമാല, ആത്മശാന്തി, സന്ദേഹി തുടങ്ങിയ സിനിമകളിലും അവർ അഭിനയിച്ചു.
Recent Comments