സംവിധായകന് രാംഗോപാല്‍ വര്‍മ ഒരുക്കുന്ന പുതിയ ചിത്രമാണ് സാരി. തന്റെ ഓരോ പുതിയ ചിത്രം പ്രഖ്യാപിക്കുമ്പോഴും എന്തെങ്കിലുമൊക്കെ കൗതുകം പ്രക്ഷകര്‍ക്കുമുന്നില്‍ എത്തിക്കുക രാംഗോപാല്‍ വര്‍മയുടെ പ്രത്യേകതയാണ്. അത്തരം രണ്ട് സര്‍പ്രൈസുകളാണ് സാരിയിലുള്ളത്. ഒന്ന് മലയാളി നായികയായ ആരാധ്യ. രണ്ടാമത്തേത് എഐ വഴി സൃഷ്ടിച്ച പാട്ടുകള്‍. ചിത്രത്തിലെ അത്തരത്തിലൊരു ഗാനത്തിന്റെ വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് ഇപ്പോള്‍.
സിറാശ്രീയുടെ വരികള്‍ക്ക് ഡി.എസ്.ആര് ബാലാജി സംഗീതം നല്കി കീര്‍ത്തന ശേഷ് ആലപിച്ച ഐ വാണ്ട് ലവ് എന്ന് ആരംഭിക്കുന്ന ഗാനമുണ്ട്. ഈ ഗാനത്തിന്റെ AI പതിപ്പാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്. യഥാര്‍ത്ഥ ഗാനത്തെ AI സഹായത്തോടെ പുതുരൂപത്തില്‍ അവതരിപ്പിച്ചിരിക്കുകയാണ് രാംഗോപാല്‍ വര്‍മ്മ. അതീവ ഗ്ലാമറസ്സായി പ്രത്യക്ഷപ്പെടുന്ന ആരാധ്യ ദേവി തന്നെയാണ് ഗാനരംഗത്തിലെ മുഖ്യ ആകര്‍ഷണം. ചിത്രത്തിലെ പാട്ടുകളും പശ്ചാത്തലസംഗീതവും ഉള്‍പ്പെടെ മുഴുവനും കൈകാര്യം ചെയ്യുന്ന് AI ആണ്.
‘എഐ ആപ്പുകള്‍ ഉപയോഗിച്ചുള്ള സംഗീതം മാത്രമുള്ള ആര്‍ജിവി ഡെന്‍ ഞാനും എന്റെ പാര്‍ട്ടണര്‍ രവി വര്‍മയും ചേര്‍ന്ന് തുടങ്ങുന്ന വിവരം അറിയിക്കട്ടെ. സാരിയില്‍ എഐ ആണ് മ്യൂസിക് ചെയ്തിട്ടുള്ളത്. പശ്ചാത്തലസംഗീതവും എഐ തന്നെയാണ് ചെയ്തിരിക്കുന്നത്. താമസിയാതെ എഐ സംഗീതരംഗം കീഴടക്കും.’ രാംഗോപാല്‍ വര്‍മ്മ നേരത്തെതന്നെ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു.
സാരി ചുറ്റിയ യുവതിയോട് ഒരു യുവാവിന് തോന്നുന്ന അടങ്ങാത്ത അഭിനിവേശം പിന്നീട് അപകടകരമായി മാറുന്നതിന്റെ കഥയാണ് ചിത്രം പറയുന്നത്. അമിതമായ സ്നേഹം ഭയാനകമാകും എന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. രവിവര്‍മ്മ നിര്‍മ്മിച്ച് ഗിരി കൃഷ്ണ കമല്‍ സംവിധാനം ചെയ്യുന്ന ചിത്രം ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിലായി നവംബര്‍ 4 ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.
Recent Comments