കോവിഡ് ഇളവുകള്‍ക്കുശേഷം തെലുങ്കില്‍ പ്രദര്‍ശനത്തിനെത്തിയ ക്രാക്ക് എന്ന സിനിമ വന്‍ വിജയം നേടിയിരിക്കുകയാണ്. ഒരു സംഭവ കഥയുടെ പാശ്ചാത്തലത്തിലുള്ള പ്രമേയമാണ് ക്രാക്കിന്റേത്. മാസ്സും ക്ലാസ്സും ഗ്ലാമറും സമ്മിശ്രമായി ചേരുംപടി ചേര്‍ത്ത തികഞ്ഞ ഒരു എന്റര്‍ടൈനറാണ് സിനിമ.
മാസ്സ് മഹാരാജാ എന്ന് ആരാധകര്‍ വിശേഷിപ്പിക്കുന്ന രവി തേജയാണ് ചിത്രത്തിലെ നായകന്. നായികയായി ശ്രുതി ഹാസനും. ഗോപിചന്ദ് മലിനേനി രചനയും സംവിധാനവും നിര്‍വഹിച്ച ക്രാക്കിലെ മറ്റ് അഭിനേതാക്കള്‍ വരലക്ഷ്മി ശരത്കുമാര്, സമുദ്രക്കനി, സ്റ്റണ്ട് ശിവ എന്നിവരാണ്. തമന് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു.
സരസ്വതി ഫിലിം ഡിവിഷന്റെ ബാനറില്‍ ബി.മധു നിര്‍മ്മിച്ച ക്രാക്ക് ഫെബ്രുവരി ആദ്യ വാരം മലയാളം, തമിഴ് ഭാഷകളില്‍ കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തും. തെലുങ്കിലെ മുന്‍ കളക്ഷന്‍ റെക്കോഡുകള്‍ തകര്‍ത്തെറിയാന്‍ ക്രാക്കിന് കഴിഞ്ഞു എന്നതും ശ്രദ്ധേയമാണ്. തിയറ്ററുകള്‍ ഇപ്പോഴും ഹൗസ്ഫുള്ളായികൊണ്ടിരിക്കുന്നതിനാല് ചിത്രത്തിന്റെ ഒ ടി ടി റിലീസിങ് നീട്ടി വെച്ചതായും നിര്‍മ്മാതാവായ ബി. മധു പറഞ്ഞു.
Recent Comments