നടന് ബാല വിവാഹിതനായി. ബന്ധു കൂടിയായ കോകിലയാണ് വധു. കലൂര്‍ പാവക്കുളം ശ്രീമഹാദേവ ക്ഷേത്രത്തില്‍വച്ചായിരുന്നു വിവാഹം. ബാലയുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കുകൊണ്ടു.
ബാലയുടെ മൂന്നാം വിവാഹമാണിത്. ഗായികയായ അമൃത സുരേഷാണ് ആദ്യ ഭാര്യ. അമൃതയുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയതിന് പിന്നാലെ എലിസബത്തിനെ വിവാഹം ചെയ്തിരുന്നു. ആ ദാമ്പത്യവും ദീര്‍ഘകാലം നീണ്ടില്ല. അതിന് പിന്നാലെയാണ് ബാല കോകിലയെ താലിചാര്‍ത്തി തന്റെ ജീവിതസഖിയാക്കിയത്.
സാമൂഹ്യമാധ്യമങ്ങളിലൂടെ അമൃതയെയും കുഞ്ഞിനെയും അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് അമൃത കേസ് കൊടുത്തിരുന്നു. അതിനെത്തുടര്‍ന്ന് ബാലയെ അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യം നേടി വന്നതിനുപിന്നാലെ താന്‍ വീണ്ടും വിവാഹിതനാകാന്‍ പോകുന്നു എന്ന വാര്‍ത്ത സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു. അതാണിപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നതും.
Recent Comments