ലാല്‍ജോസ് സംവിധാനം ചെയ്ത ക്ലാസ്മേറ്റ്സിന്റെ തിരക്കഥാകൃത്ത് ജയിംസ് ആല്‍ബര്‍ട്ടിന്റെ ഭാര്യ മെറീന ജോണ്‍ അന്തരിച്ചു. 51 വയസായിരുന്നു. പാലക്കാട് കോഴിപ്പാറ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അദ്ധ്യാപികയായിരുന്നു. സംസ്കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് കൊല്ലം തങ്കശ്ശേരി പള്ളിയില്‍ വച്ച് നടക്കും.
മകന് ധ്യാന്‍ വിക്ടര്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്. പരേതനായ വിക്ടര്‍ ജോണിന്റെയും (അദ്ധ്യാപകന്) മാര്‍ഗ്രറ്റ് ജോണിന്റെയും മകളാണ് മെറീന ജോണ്‍. സഹോദരന് സെബാസ്റ്റിയന് ജോണും.
സംവിധായകന് ലാല്‍ ജോസ് ഉള്‍പ്പെടെയുള്ളവര്‍ സമൂഹമാധ്യമങ്ങളിലൂടെ അനുശോചനം രേഖപ്പെടുത്തി.
Recent Comments