എഞ്ചിനിയറിംഗ് ബിരുദധാരിയും മാധ്യമപ്രവര്‍ത്തകനുമായ ജീവന് തോമസ്സിന്റെ തിരോധാനം കോട്ടയം ക്രൈംബ്രാഞ്ചിനു വിട്ടുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരിക്കുന്നു. എം.എ. നിഷാദ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഒരു അന്വേഷണത്തിന്റെ തുടക്കം എന്ന ചിത്രത്തിന്റെ ഇന്ന് പ്രകാശനം ചെയ്ത ട്രയിലറിലെ പ്രസക്തമായ വിഷയമാണ്. അതില്‍ത്തന്നെ പറയുന്നുണ്ട്, ജീവന് തോമസ് നിസ്സാരക്കാരനല്ല. അയാള്‍ സഞ്ചരിച്ച വഴി അത്ര സുഖകരമായിരുന്നില്ല. എന്തായാലും ഈ ജീവന് തോമസ്സും, അയാളുടെ തിരോധാനവും ഒരു നാടിനെത്തന്നെ ഇളക്കിമറിച്ചിരിക്കുന്നു.
സര്‍ക്കാരും പൊലീസ് ഫോഴ്സും ഗൗരവമായി എടുത്തിരിക്കുന്ന ഈ വിഷയത്തിന്റെ ചുരുളുകളാണ് ഒരു അന്വേഷണത്തിന്റെ തുടക്കം എന്ന ചിത്രത്തിന്റെ അടിസ്ഥാനവിഷയം. ഒരു കുറ്റാന്വേഷണ ചിത്രത്തിന്റെ എല്ലാ ദുരൂഹതകളും, ആകര്‍ഷക ഘടകങ്ങളും ഈ ട്രെയിലറില്‍ ഉടനീളം കാണാവുന്നതാണ്. ചിത്രത്തിന്റെ പൊതുസ്വഭാവം ഇതാണന്നു സമര്‍ത്ഥിക്കുന്നതാണ് ഈ ട്രെയിലര്‍. നവംബര്‍ എട്ടിന് പ്രദര്‍ശനത്തിനെത്തുന്ന ഈ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ടാണ് ട്രെയിലര്‍ പ്രകാശനം ചെയ്തിരിക്കുന്നത്. എഴുപതോളം വരുന്ന ജനപ്രിയരായ അഭിനേതാക്കളെ അണിനിരത്തി വലിയ ക്യാന്‍വാസ്സിലും വലിയ മുതല്‍മുടക്കിലുമാണ് ഈ ചിത്രത്തിന്റെ അവതരണം. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി. അബ്ദുള്‍ നാസറാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
ഷൈന്‍ ടോം ചാക്കോയാണ് ജീവന് തോമസ്സിനെ അവതരിപ്പിക്കുന്നത്. സാസ്വിക, എം.എ. നിഷാദ്, പ്രശാന്ത് അലക്സാണ്ഡര്, ഷഹീന് സിദ്ദിഖ്, ബിജു സോപാനം, ദുര്‍ഗാ കൃഷ്ണ, ഗൗരി പാര്‍വ്വതി, അനീഷ് കാവില്‍,
സമുദ്രക്കനി, വാണിവിശ്വനാഥ്, സായ് കുമാര്‍, മുകേഷ്, വിജയ് ബാബു, സുധീര്‍ കരമന, അശോകന്, കലാഭവന്‍ ഷാജോണ്‍, അനുമോള്‍, ബൈജു സന്തോഷ് ജോണി ആന്റെണി, രമേഷ് പിഷാരടി,ശിവദ, മഞ്ജു പിള്ള, കോട്ടയം നസീര്‍, കൈലാഷ്, കലാഭവന്‍ നവാസ്, പി. ശ്രീകുമാര്‍, ശ്യാമപ്രസാദ്, ബാബു നമ്പൂതിരി, പ്രമോദ് വെളിയനാട്, ചെമ്പില്‍ അശോകന്, ചാലി പാലാ, നവനീത് കൃഷ്ണ, സന്ധ്യ മനോജ്, പൊന്നമ്മ ബാബു, സ്മിനു സിജോ, സാബു അഭിമന്യു, അനുനായര്, സിനി ഏബ്രഹാം, ദില്ഷാ പ്രസാദ്, മഞ്ജു സുഭാഷ്, ജയകൃഷ്ണന്, ജയകുമാര്‍, അനീഷ് ഗോപാല്‍, രാജേഷ് അമ്പലപ്പുഴ, ലാലി പി.എം. അനന്ത ലഷ്മി, അനിതാ നായര്‍, ഗിരിജാ സുരേന്ദ്രന്, അഞ്ജലീനാ ഏബ്രഹാം, ഭദ്ര, പ്രിയാ രാജീവ്, ജെനി, അഞ്ചു ശ്രീകണ്ഠന് എന്നിവര്‍ താരനിരയിലെ പ്രധാനികളാണ്.
ഗാനങ്ങള്‍ പ്രഭാവര്‍മ്മ ഹരി നാരായണന്, പളനി ഭാരതി, സംഗീതം എം. ജയചന്ദ്രന്, പശ്ചാത്തല സംഗീതം മാര്‍ക്ക് ഡിമൂസ്, ഛായാഗ്രഹണം വിവേക് മേനോന്, എഡിറ്റിംഗ് ജോണ്‍ കുട്ടി, കലാസംവിധാനം ദേവന് കൊടുങ്ങല്ലൂര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ ഗിരീഷ് മേനോന്, മേക്കപ്പ് റോണക്സ് സേവ്യര്‍, കോസ്റ്റ്യും ഡിസൈന്‍ സമീരാസനീഷ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ കൃഷ്ണകുമാര്‍, അസ്സോസ്സിയേറ്റ് ഡയറക്ടര്‍ രമേശ് അമാനത്ത്, പ്രൊഡക്ഷന്‍ മാനേജേഴ്സ് സുജിത് വി. സുഗതന്, ശ്രീധരന് എരിമല, പ്രൊഡക്ഷന്‍ എക്സിക്കുട്ടീവ് റിയാസ് പട്ടാമ്പി,
പ്രൊഡക്ഷന്‍ കണ്ട്രോളര് ബിനു മുരളി, പി.ആര്.ഒ വാഴൂര്‍ ജോസ്, ഫോട്ടോ ഫിറോഷ് കെ. ജയേഷ്.
കോട്ടയം, കുട്ടിക്കാനം, തെങ്കാശി, പഞ്ചാബ്, കൊച്ചി, ദുബായ് എന്നിവിടങ്ങളിലായി ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി.
Recent Comments