തമിഴകത്ത് ഒരുപാട് ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകനാണ് മാരി സെല്‍വരാജ്. ഇപ്പോഴിതാ മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനാകാന്‍ കാര്‍ത്തി തയ്യാറെടുക്കുന്നു എന്ന് വാര്‍ത്ത ശ്രദ്ധയമാകുന്നു. മാരി സെല്‍വരാജിന്റെ അച്ഛന്റെ ജീവിതമാണ് സിനിമയാകുന്നതെന്നാണ് റിപ്പോര്‍ട്ട്. പ്രിന്‍സ് പിക്ചേഴ്സാണ് ചിത്രം നിര്‍മ്മിക്കുന്നത്.
മെയ്യഴകനാണ് കാര്‍ത്തിയുടേതായി അടുത്തിടെ റിലീസ് ചെയ്ത ചിത്രം. സി പ്രേംകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അരവിന്ദ് സ്വാമി, ശ്രീവിദ്യ, സ്വാതി, ദേവദര്‍ശിനി, ജയപ്രകാശ്, ശ്രീരഞ്ജിനി, കരുണാകരന്, ഇളവരശ് എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഛായാഗ്രഹണം മഹീന്ദ്രിരന്‍.
നിലവില്‍ പി.എസ്. മിത്രനൊപ്പം സര്‍ദാര്‍ 2, ലോകേഷ് കനകരാജിനൊപ്പം കൈതി 2, പാ രഞ്ജിത്തിനൊപ്പം പേരിടാത്ത ചിത്രം എന്നീ പ്രോജക്ടുകളില്‍ താരം കമ്മിറ്റഡാണ്. ഇതില്‍ ഏത് പ്രോജക്ട് ആദ്യം തീരുമെന്നാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.
Recent Comments