സിനിമാപ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍-തരുണ്‍ മൂര്‍ത്തി ചിത്രത്തിന് പായ്ക്കപ്പ് ആയി. പല ഷെഡ്യൂളുകളായി 99 ദിവസത്തെ ചിത്രീകരണത്തിനാണ് പായ്ക്കപ്പ് ആയത്. മോഹന്‍ലാലിന്റെ 360-ാം ചിത്രമാണിത്. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന് താല്കാലികമായി എല്‍ 360 എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്.
ലൊക്കേഷനില്‍നിന്നുള്ള പായ്ക്കപ്പ് ചിത്രങ്ങള്‍ക്കൊപ്പം ’99 ദിവസങ്ങളിലെ ഫാന്‍ ബോയ് നിമിഷങ്ങള്‍’ എന്നാണ് തരുണ്‍മൂര്‍ത്തി കുറിച്ചത്. നവംബര്‍ 8 ന് സിനിമയുടെ പേര് പ്രഖ്യാപിച്ചുകൊണ്ടുള്ള ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്യും.
View this post on Instagram
ഷണ്മുഖം എന്ന സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ഭാര്യയും മക്കളുമുള്ള അദ്ധ്വാനിയായ ഒരു ഡ്രൈവറാണ് ഷണ്മുഖം. കുടുംബത്തെ ഏറെ സ്നേഹിക്കുന്ന ഒരു കൂടുംബനാഥന്. നല്ല സുഹൃദ് ബന്ധങ്ങളുള്ള, നാട്ടുകാരുടെ പ്രിയപ്പെട്ടവനായ ഒരു ടാക്സി ഡ്രൈവര്‍.
ശോഭനയാണ് നായിക. 15 വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലും ശോഭനയും ഒരുമിച്ചഭിനയിക്കുന്നത്. ബിനു പപ്പു, ഫര്ഹാന് ഫാസില്‍, മണിയന്‍പിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. രജപുത്രയുടെ ബാനറില്‍ എം. രഞ്ജിത്ത് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.
കെ.ആര്. സുനിലിന്റെ കഥയ്ക്ക് തരുണ്‍മൂര്‍ത്തിയും കെ.ആര്. സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്.
Recent Comments