ബെന്ഹര് ഫിലിംസിന്റെ ബാനറില്‍ ബിജു ആന്റണി നിര്‍മ്മിച്ച് സിന്റോ സണ്ണി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമായ പുഞ്ചിരിമുറ്റത്ത് ഇട്ടിക്കോരയ്ക്ക് തുടക്കമായി. കൊച്ചിയിലെ റോയല്‍ ട്രൈബ്യൂട്ട് സ്യൂട്ടിലായിരുന്നു ചിത്രത്തിന്റെ പൂജാച്ചടങ്ങുകള്‍ ചടങ്ങുകള്‍ അരങ്ങേറിയത്. ചിത്രത്തിന്റെ മുന്‍ നിരയിലും അണിയറയിലും പ്രവര്‍ത്തിക്കുന്നവര്‍, ചലച്ചിത്ര പ്രവര്‍ത്തകര്‍, ബന്ധുമിത്രാദികള്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങുകള്‍ അരങ്ങേറിയത്. ബന്ഹര്ഫിലിംസ് എന്ന സ്ഥാപനത്തിന്റെ ലോഞ്ചിംഗ് സെഞ്വറി കൊച്ചുമോന് നിര്‍വ്വഹിച്ചു. ലിസ്റ്റിന് സ്റ്റീഫനും ആല്വിന് ആന്റണിയും ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. കെ.യു. മനോജ് ആദ്യ ഭദ്രദീപം തെളിയിച്ചു. സാബു ഒപ്സ് ക്യൂറ സ്വിച്ചോണ്‍ കര്‍മ്മവും ആദ്യകാല ചലച്ചിത്ര പ്രവര്‍ത്തകനായ ജോസ് കൊടിയന്‍ ഫസ്റ്റ് ക്ലാപ്പും നല്കി.
ഏറെ കൗതുകകരകരമായ ഒരു കഥയുടെ ചലച്ചിത്രാവിഷ്ക്കാരണമാണ് ഈ ചിത്രം. നഗരജീവിതത്തിന്റെ തിരക്കില്‍ ബന്ധങ്ങളും, സൗഹൃദങ്ങളുമെല്ലാം നഷ്ട്ടപ്പെട്ട് പോകുന്ന ഒരു സംഘം മനുഷ്യരുടെ ഇടയിലേക്ക് തികച്ചും അപ്രതീക്ഷിതമായിട്ടാണ് പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോര എന്നയാള്‍ കടന്നു വരുന്നത്. ഇട്ടിക്കോര പിന്നീട് അവിടുത്തെ മനുഷ്യരുമായി ഏറെ ആത്മബന്ധത്തിലായി. അതിലൂടെ ഉണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഗൗരവമായ ഒരു വിഷയം തികഞ്ഞ നര്‍മ്മമുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. മനുഷ്യന്റെ മനസ്സില്‍ നന്മയുടെ വെളിച്ചം പകരുന്ന നിരവധി മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ ചിത്രം കൂടിയായിരിക്കുമിത്.
ഇട്ടിക്കോരയെന്ന കേന്ദ്ര കഥപാത്രത്തെ കെ.യു. മനോജ് അവതരിപ്പിക്കുന്നു. ഈ ചിത്രത്തിലൂടെ കെ.യു. മനോജ് മെയിന്‍ സ്ടീംസിനിമയുടെ മുന്‍നിരയിലേക്കു കടന്നു വരികയാണ്. ഹന്നാ റെജി കോശിയാണ് നായിക. രജനീകാന്ത് ചിത്രമായ വേട്ടൈയ്യനില്‍ മുഖ്യ വേഷമണിഞ്ഞ തന്‍മയസോള്‍ ഈ ചിത്രത്തില്‍ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജാഫര്‍ ഇടുക്കി, ജയിംസ് എല്യ, വിനീത് തട്ടില്‍, പ്രമോദ് വെളിയനാട്, സജിന്‍ ചെറുകയില്‍ കലാഭവന്‍ റഹ്മാന്, ശ്രീധന്യ, ആര്‍ട്ടിസ്റ്റ് കുട്ടപ്പന്, മനോഹരിയമ്മ, പൗളി വത്സന്. ഷിനു ശ്യാമളന്, ജസ്നിയാ കെ. ജയദീഷ്, തുഷാരാ, അരുണ്‍ സോള്‍, പ്രിയാ കോഴിക്കോട് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
നവംബര്‍ ആറിന് ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രം തൃപ്പൂണിത്തുറയിലും പരിസരങ്ങളിലുമായി പൂര്‍ത്തിയാകും. പി.ആര്.ഒ. വാഴൂര്‍ ജോസ്.
Recent Comments