മലയാളസിനിമകളില്‍ മതമേലധ്യക്ഷന്മാര് കഥാപാത്രങ്ങളായി പല കലഘട്ടങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ലേലം എന്ന സിനിമയില്‍ ജഗന്നാഥവര്‍മ്മ അവതരിപ്പിച്ച ബിഷപ്പ് കഥാപാത്രമാണ് കാല്‍നൂറ്റാണ്ടിനിപ്പുറവും പ്രേക്ഷകരുടെ ഓര്‍മ്മയില്‍ മായാതെ നില്‍ക്കുന്നത്. ഇപ്പോഴിതാ ഏറ്റവും ഒടുവിലായി എം.എ. നിഷാദ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ എന്ന ചിത്രത്തില്‍ ക്രിസ്ത്യന്‍ ബിഷപ്പുമാര്‍ വരുന്നുണ്ട്. ഇതുവരെയുള്ള സിനിമകളില്‍ റോമന്‍ കത്തോലിക്ക അല്ലെങ്കില്‍ സിറോ മലബാര്‍ സഭയുടെ ബിഷപ്പുമാരാണ് ഉണ്ടായിരുന്നത്. എന്നാല്‍ തന്റെ സിനിമയില്‍ രണ്ട് സഭകളുടെ തിരുമേനിമാരെയാണ് നിഷാദ് ബിഗ് സ്ക്രീനിലെത്തിക്കുന്നത്. ഓര്‍ത്തഡോക്സ് സഭയുടെ ഗീവര്‍ഗീസ് മാര്‍ ഓസ്താത്തിയോസായി സായികുമാറും സീറോ മലബാര്‍ സഭയുടെ മാര്‍ ജോസഫ് പ്ലാമൂട്ടിലായി ശ്യാമപ്രസാദുമാണ് വേഷമിടുന്നത്. കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്കിയ അഭിമുഖത്തില്‍ സംവിധായകന് എം.എ. നിഷാദ് സായികുമാറിന്റെ കഥാപാത്രത്തെക്കുറിച്ച് വെളിപ്പെടുത്തി.
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി. അബ്ദുല്‍ നാസറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷൈന്‍ ടോം ചാക്കോയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബോംബെ, ഹൈദരാബാദ്, വാഗമണ്‍, കുട്ടിക്കാനം, പഞ്ചാബ്, ദുബായ്, തെങ്കാശി, കോട്ടയം എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാക്കിയ ഈ സിനിമ ഒരു ഇന്‍വെസ്റ്റിഗേഷന്‍ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. ചിത്രം നവംബര്‍ 8 ന് തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.
അഭിമുഖം കാണാം:
വാണി വിശ്വനാഥ്, സമുദ്രകനി, സായികുമാര്‍, മുകേഷ്, അശോകന്, ബൈജു സന്തോഷ്, സുധീഷ്, ശിവദ, ദുര്‍ഗ കൃഷ്ണ, മഞ്ജുപിള്ള, സ്വാസിക, അനുമോള്‍, ആഭിജ, പ്രശാന്ത് അലക്സാണ്ടര്‍, ജോണി ആന്റണി, വിജയ് ബാബു, സുധീര്‍കരമന, ഇര്‍ഷാദ്, ജാഫര്‍ ഇടുക്കി, രമേശ് പിഷാറടി, ഷഹീന് സിദ്ദിഖ്, കോട്ടയം നസീര്‍, കൈലാഷ്, ബിജു സോപാനം, കലാഭവന്‍ ഷാജോണ്‍, ജോണി ആന്റണി, പി. ശ്രീകുമാര്‍, ശ്യാമപ്രസാദ്, ബാബു നമ്പൂതിരി, പ്രമോദ് വെളിയനാട്, നവനീത് കൃഷ്ണ, സന്ധ്യ മനോജ്, പൊന്നമ്മ ബാബു, ഉമാ നായര്‍ സ്മിനു സിജോ, സാബു അമി, അനു നായര്‍, സിനി എബ്രഹാം, ദില്‍ഷ പ്രസാദ്, ഗൗരി പാര്‍വ്വതി, മഞ്ജു സുഭാഷ്, ജയകൃഷ്ണന്, ജയകുമാര്‍, ജയശങ്കര്‍, അനീഷ് ഗോപാല്‍, ചെമ്പില്‍ അശോകന്, ചാലിപാലാ, രാജേഷ് അമ്പലപ്പുഴ, അനീഷ് കാവില്‍, നവനീത് കൃഷ്ണ, ലാലി പി.എം, അനന്തലക്ഷ്മി, അനിതാ നായര്‍, ഗിരിജാ സുരേന്ദ്രന്, ഭദ്ര, പ്രിയാ രാജീവ്, അഞ്ജലീന എബ്രഹാം, ജെനി, അഞ്ചു, ശ്രീകണ്ഠന് തുങ്ങി അറുപതോളം താരങ്ങള്‍ക്കൊപ്പം സംവിധായകന് എം.എ. നിഷാദും ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
Recent Comments