ശിവകാര്‍ത്തികേയനും സായി പല്ലവിയും ഒന്നിച്ചെത്തിയ അമരന് വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ സിനിമയെ പ്രശംസിച്ച് നടി ജ്യോതിക എത്തിയിരിക്കുകയാണ്. വജ്രംപോലെ തിളങ്ങുന്ന സിനിമയാണ് സംവിധായകന് രാജ് കുമാര്‍ പെരിയസാമി സൃഷ്ടിച്ചതെന്നും ജയ് ഭീമിനുശേഷം താന്‍ കണ്ട മറ്റൊരു തമിഴ് ക്ലാസിക് ചിത്രമാണ് അമരനെന്നും ജ്യോതിക സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു.
View this post on Instagram
‘അമരനും ടീമിനും സല്യൂട്ട്. സംവിധായകന് രാജ് കുമാര്‍ പെരിയസാമി ഒരു വജ്രമാണ് നിങ്ങള്‍ സൃഷ്ടിച്ചത്. ജയ് ഭീമിന് ശേഷം തമിഴ് സിനിമയില്‍ മറ്റൊരു ക്ലാസിക് കൂടി. അഭിനന്ദനങ്ങള്‍ ശിവകാര്ത്തികേയന്. ഈ വേഷം കൈകാര്യം ചെയ്യാനുള്ള നിങ്ങളുടെ പരിശ്രമവും കഠിനാദ്ധ്വാനവും ഊഹിക്കാന്‍ കഴിയും. സായിപല്ലവി എന്തൊരു നടിയാണ് നിങ്ങള്‍. അവസാന 10 മിനിറ്റില്‍ നിങ്ങള്‍ എന്റെ ഹൃദയവും ശ്വാസവും എടുത്തു. നിന്നെ ഓര്‍ത്ത് അഭിമാനിക്കുന്നു.
ശ്രീമതി ഇന്ദു റെബേക്ക വര്‍ഗീസ് നിങ്ങളുടെ ത്യാഗവും പോസിറ്റിവിറ്റിയും ഞങ്ങളുടെ ഹൃദയങ്ങളെ സ്പര്‍ശിക്കുകയും ആത്മാവിനെ പ്രകാശിപ്പിക്കുകയും ചെയ്തു. മേജര്‍ മുകുന്ദ് വരദരാജന്- ഓരോ പൗരനും നിങ്ങളുടെ വീര്യം ആഘോഷിക്കുന്നു. ഞങ്ങളുടെ കുട്ടികളെ നിങ്ങളെപ്പോലെ വളര്‍ത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇത് ഇന്ത്യന്‍ സൈന്യത്തിനുള്ള ഉചിതമായ ആദരാഞ്ജലിയാണ്. ജയ് ഹിന്ദ്, ദയവായി ഈ വജ്രം പ്രേക്ഷകരെ കാണാതെ പോകരുത്.’ ജ്യോതിക കുറിച്ചു.
Recent Comments