ആരാധകരെ നിരാശപ്പെടുത്തുന്നൊരു വാര്‍ത്ത പങ്കുവച്ച് സംവിധായകന് ലോകേഷ് കനകരാജ്. അടുത്ത മൂന്ന് ചിത്രങ്ങളോടെ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലുള്ള സിനിമകള്‍ അവസാനിക്കുമെന്ന് ലോകേഷ് വെളിപ്പെടുത്തി. ഹോളിവുഡ് റിപ്പോര്‍ട്ടറിന് നല്കിയ അഭിമുഖത്തിലായിലായിരുന്നു സംവിധായകന്റെ ഈ വെളിപ്പെടുത്തല്‍. വിക്രം 2 ആയിരിക്കും എല്‍സിയുവിലെ അവസാന ചിത്രം. എല്‍സിയുവിന്റെ ഭാഗമായി ഉടന്‍ തന്നെ കൈതി 2 ആരംഭിക്കുമെന്നും അതിനുശേഷം റോളക്സിന്റെ സ്റ്റാന്‍ഡ് എലോണ്‍ സിനിമ ചെയ്യുമെന്നും അതിനുശേഷം മാത്രമേ വിക്രം ചെയ്യാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
ലിയോ 2 ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്നും പക്ഷേ വിജയ് അഭിനയം നിര്‍ത്തുന്നുവെന്ന് പ്രഖ്യാപിച്ചതോടെ അതിനി നടക്കില്ലെന്നും ലോകേഷ് കനകരാജ് പറഞ്ഞു. വിജയ് സാര്‍ ഇനി അഭിനയിക്കുമോ എന്നറിയില്ല. തമിഴ് നാട് മുഴുവന്‍ അദ്ദേഹത്തിന്റെ തീരുമാനത്തില്‍ ഞെട്ടിപ്പോയി. വിജയ് സാറിന്റെ ചിന്തകള്‍ തന്നെ ഇപ്പോള്‍ മറ്റൊരു തലത്തിലാണ്. അദ്ദേഹത്തിന്റെ തീരുമാനത്തെ നാം മാനിക്കണം. അങ്ങനെയല്ലായിരുന്നെങ്കില്‍ ഞാന്‍ അദ്ദേഹത്തോടൊപ്പം ലിയോ 2 ചെയ്യുമായിരുന്നു’ – ലോകേഷിന്റെ വാക്കുകള്‍.
2019 ല്‍ പുറത്തിറങ്ങിയ കൈതി എന്ന സിനിമയിലൂടെയാണ് ലോകേഷ് കനകരാജ് യൂണിവേഴ്സിന് തുടക്കമിട്ടത്. പിന്നീട് വിക്രം എന്ന സിനിമയിലൂടെ ഈ യൂണിവേഴ്സ് തെന്നിന്ത്യ മുഴുവന്‍ ചര്‍ച്ചയാവുകയും ചെയ്തു. ലിയോ എന്ന സിനിമയാണ് എല്‍സിയുവിന്റെ ഭാഗമായി ഒടുവില്‍ പുറത്തിറങ്ങിയത്.
Recent Comments